Skip to main content

പട്ടികവർഗ്ഗ വിദ്യാർഥികൾക്ക് സുരക്ഷിത കൂടൊരുക്കാൻ മൾട്ടിപർപ്പസ് ഹോസ്റ്റൽ 

പട്ടികവർഗ്ഗ വിദ്യാർഥികൾക്ക് സുരക്ഷിത കൂടൊരുക്കാൻ മൾട്ടിപർപ്പസ് ഹോസ്റ്റൽ 

കൊച്ചി : തൊഴിലിനും ഉന്നതപഠനത്തിനും നഗരത്തിലെത്തുന്ന പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് സുരക്ഷിത കൂടൊരുക്കാൻ മൾട്ടിപർപ്പസ് ഹോസ്റ്റൽ  നിർമ്മാണം പൂർത്തിയായി. നാളെ (സെപ്റ്റംബർ 2 തിങ്കളാഴ്ച) വൈകുന്നേരം 3 മണിക്ക് പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി എ കെ ബാലൻ ഫോർഷോർ റോഡിൽ പട്ടികവർഗ്ഗ വികസന വകുപ്പ് നിർമ്മിച്ചിരിക്കുന്ന  മൾട്ടിപർപ്പസ് ഹോസ്റ്റൽ ഉദ്ഘാടനം ചെയ്യും. 

പട്ടികവർഗ്ഗക്കാരായ പോസ്റ്റ് മെട്രിക് വിദ്യാർത്ഥികൾക്കാണ് മൾട്ടിപർപ്പസ് ഹോസ്റ്റലിന്റെ പ്രയോജനം ലഭിക്കുക.
100 പേർക്കുള്ള  താമസ സൗകര്യമാണ് ഹോസ്റ്റലിൽ  ഒരുക്കിയിരിക്കുന്നത്.   6 ഡോർമെറ്ററികൾ, ബാത്റൂം, ലൈബ്രറി, സ്റ്റഡി ഹാൾ, റീഡിങ് റൂം, ഗസ്റ്റ് റൂം, സിക്ക് റൂം, വിസിറ്റേഴ്സ് ലോഞ്ച്,  ഓഫീസ് റൂം,  ഡൈനിങ് ഹാൾ , അടുക്കള എന്നീ സൗകര്യങ്ങൾ ഹോസ്റ്റലിലുണ്ട് 

പട്ടികവർഗ്ഗ പോസ്റ്റ് മെട്രിക് വിദ്യാർതികൾക്ക്  ഹോസ്റ്റൽ ഫീസില്ല . നിലവിൽ വിവിധ കോളേജ് ഹോസ്റ്റലിൽ താമസിക്കുന്ന പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് 10 ശതമാനം സംവരണം ലഭിക്കുന്നുണ്ട്.  1694 ചതുരശ്ര മീറ്റർ വിസ്തീർണ്ണത്തിൽ  7.198 കോടി രൂപ മുതൽമുടക്കിലാണ് നിർമ്മാണം പൂർത്തീകരിച്ചിരിക്കുന്നത് . കിറ്റ്കോയ്ക്ക് ആയിരുന്നു നിർമ്മാണ ചുമതല.

date