Skip to main content

ഉണർവ് ഓണം വിപണനമേള 4 മുതൽ

ഉണർവ് ഓണം വിപണനമേള 4 മുതൽ

കാക്കനാട്: നാഷ്ണൽ എംപ്ലോയ്മെന്റ് സർവ്വീസ് വകുപ്പിന്റെ നേതൃത്വത്തിൽ 'ഉണർവ്‌' ഓണം വിപണന മേള സംഘടിപ്പിക്കുന്നു. സിവിൽ സ്റ്റേഷനിൽ 4, 5, 6 തീയതികളിൽ രാവിലെ 10 മുതൽ വൈകീട്ട് 5 വരെയാണ് മേള. എംപ്ലോയ്മെൻറ് വകുപ്പ് വഴി നടപ്പിലാക്കുന്ന സ്വയംതൊഴിൽ പദ്ധതികളായ ശരണ്യ, കൈവല്യ , കെ സ്റു, ജോബ് ക്ലബ് ഗുണഭോക്താക്കൾക്ക് ഉൽപന്നങ്ങൾ വിറ്റഴിക്കുന്നതിനായാണ് വിപണനമേള നടത്തുന്നത്. ജില്ലയിലെ സ്പെഷ്യൽ സ്കൂളുകളിലെ കുട്ടികൾ നിർമിച്ച വസ്തുക്കളുടെ പ്രദർശനവും വിൽപ്പനയും ഉണ്ടായിരിക്കും. അച്ചാറുകൾ, ഉപ്പേരികൾ , അത്തറുതർ, സോപ്പ്, സോപ്പുപൊടി ഉത്പന്നങ്ങൾ, കാർഷിക വിളകൾ, തുണിത്തരങ്ങൾ, ഫാൻസി ഐറ്റംസ് എന്നിവ മേളയിൽ ലഭ്യമാകും.

date