Skip to main content

ജനപ്രതിനിധികളുടെ അപൂർവ സംഗമത്തിന് വേദിയൊരുക്കി ജില്ലാ പഞ്ചായത്ത്

കാക്കനാട്: ജില്ലാ പഞ്ചായത്തിന്റെ നവീകരിച്ച കൗൺസിൽ ഹാളുദ്ഘാടനം ജനപ്രതിനിധികളുടെ അപൂർവ്വ സംഗമത്തിന് വേദിയായി. ജില്ലാ പഞ്ചായത്ത് സാരഥികളുടെയും പൂർവകാല അംഗങ്ങളുടെയും അപൂർവ സംഗമത്തിനാണ് ജില്ലാ പഞ്ചായത്ത് വേദിയായത് പഴയകാലവും പുതിയ കാലവും  ഒത്തുചേർന്നപ്പോൾ പെയ്തിറങ്ങിയത് അനുഭവങ്ങളുടെ പെരുമഴയായി. തൂശനിലയിൽ വിളമ്പിയ ഓണ സദ്യ ഈ കൂടിച്ചേരലിനു മാറ്റു കൂട്ടി. നവീകരിച്ച കൗൺസിൽ ഹാളിൽ നടന്ന ആദ്യ പൊതുയോഗവും ഇതായിരുന്നു. ജില്ലാ പഞ്ചായത്തിന്റെ മുൻ അമരക്കാരായിരുന്ന കെ.ബി.മുഹമ്മദ് കുട്ടി മാസ്റ്റർ, ജോൺ.പി.മാണി, പി.എസ്.ഷൈല, എൽദോസ് കുന്നപ്പിള്ളി എം.എൽ.എ, ആശ സനിൽ തുടങ്ങിയവരടക്കം വിവിധ കാലഘട്ടങ്ങളിൽ  അംഗങ്ങളായിരുന്നവരെല്ലാം ചടങ്ങിനെത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ്, വൈസ് പ്രസിഡന്റ് ബി.എ അബ്ദുൾ മുത്തലിബ് തുടങ്ങിയവരുടെ നേതൃത്വത്തിൽ ഇപ്പോഴത്തെ അംഗങ്ങൾ പഴകാല അംഗങ്ങളെ സ്വീകരിച്ചു. തുടർന്ന് പഴകാല ജന പ്രതിനിധികൾ തങ്ങളുടെ അനുഭവങ്ങൾ പങ്കുവച്ചു. യോഗത്തിന് ശേഷം ഓണ സദ്യയുമൊരുക്കിയിരുന്നു.

date