Skip to main content

വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തി

     സിവില്‍ സപ്ലൈസ്,ലീഗല്‍ മെട്രോളജി,ഫുഡ് സേഫ്റ്റി എന്നീ വകുപ്പുകളുടെ നേതൃത്വത്തില്‍ ഓണം സ്‌പെഷ്യല്‍ സ്‌ക്വാഡ് കമ്പളക്കാട് ടൗണ്‍, കല്‍പ്പറ്റ നഗരസഭ എന്നിവിടങ്ങളിലെ 45 ഓളം വ്യാപാര സ്ഥാപനങ്ങളിലും ഹോട്ടലുകളിലും പച്ചക്കറി ക്കടകളിലും പരിശോധന നടത്തി. ക്രമക്കേട് കണ്ടെത്തിയ 11 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും 9000 രൂപ പിഴ ഈടാക്കുകയും ചെയ്തു. പരിശോധനയില്‍ വൈത്തിരി താലൂക്ക് സപ്ലൈ ഓഫീസര്‍ എം.സുനില്‍കുമാര്‍, റേഷനിംഗ് ഇന്‍സ്‌പെക്ടര്‍മാരായ ടി.ടി. കബീര്‍, സി.ടി.ശാന്തമ്മ,ടി.കെ സരിത എന്നിവരും ഫുഡ്‌സേഫ്റ്റി ഓഫീസര്‍ എം.കെ രേഷ്മ, സ്റ്റേറ്റ് ടാക്‌സ് ഓഫീസര്‍ പി.കെ റഹിയാനത്ത്, ലീഗല്‍ മെട്രോളജി അസിസ്റ്റന്റ് കണ്‍ട്രോളര്‍ എസ്.എ.അബ്ദുള്‍ ഫൈസല്‍, സീനിയര്‍ ഇന്‍സ്‌പെക്ടര്‍ പി.കെ മോഹനന്‍, പി.ആര്‍ ഷൈന്‍, സി.എസ് റെനീഷ്, ബീരാന്‍കുട്ടി എന്നിവരും പങ്കെടുത്തു.

date