Skip to main content

സ്വപ്‌ന സാക്ഷാത്കാരം;നെടുമ്പ്രക്കാട്-വിളക്കുമരം പാലം നിർമ്മാണം മന്ത്രി ജി.സുധാകരൻ ഉദ്ഘാടനം ചെയ്‌തു

ആലപ്പുഴ:ചേർത്തല-അരൂർ മണ്ഡലങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന നെടുമ്പ്രക്കാട്-വിളക്കുമരം പാലം  നിർമ്മാണത്തിന്റെയും ചേർത്തല-ഒറ്റപ്പുന്ന റോഡിന്റെ പുനർനിർമ്മാണത്തിന്റെയും ഉദ്ഘാടനം പൊതുമരാമത്ത് -രജിസ്‌ട്രേഷൻ മന്ത്രി ജി.സുധാകരൻ നിർവ്വഹിച്ചു.വിളക്കുമരത്തുനടന്ന ചടങ്ങിൽ  ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി പി തിലോത്തമൻ അധ്യക്ഷത വഹിച്ചു.

അഡ്വ.എ എം ആരിഫ് എം.പി,ചേർത്തല നഗരസഭ ചെയർമാൻ അഡ്വ.പി.ഉണ്ണികൃഷ്ണൻ,തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ശെൽവരാജ്,ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സിന്ധു വിനു,ചേന്നംപള്ളിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ആർ.ഹരിക്കുട്ടൻ,തദ്ദേശ സ്ഥാപന,രാഷ്ട്രീയപ്പാർട്ടി പ്രതിനിധികളും പൊതുമരാമത്ത് വിഭാഗം ഉദ്യോഗസ്ഥരും പങ്കെടുത്തു.

കിഫ്ബിയിൽ  ഉൾപ്പെടുത്തി 19.91കോടി രൂപ വിഹിതത്തിലാണ് ജനങ്ങളുടെ ദീർഘകാലത്തെ ആവശ്യമായ നെടുമ്പ്രക്കാട്-വിളക്കുമരം പാലം നിർമ്മിക്കുന്നത്.ആധുനിക സംവിധാനങ്ങളുടെ പരിരക്ഷ ഉറപ്പാക്കി ഡ്രെയിനേജ് ഉൾപ്പെടെയാണ് മൂന്നുകോടി രൂപ ചെലവിൽ ചേർത്തല-ഒറ്റപ്പുന്ന റോഡിന്റെ പുനർനിർമാണം.
(ചിത്രമുണ്ട്)

date