Skip to main content

വിദ്യാര്‍ത്ഥികള്‍ സമാഹരിച്ച പണം ജില്ലാ കലക്ടര്‍ക്ക് കൈമാറി

പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ആശ്വാസമായി പറപ്പൂര്‍ വെസ്റ്റ്  എ.എം.എല്‍.പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കാല്‍ ലക്ഷത്തിലധികം രൂപ നല്‍കി. രുചിക്കൂട്ട് വിപണന മേളയില്‍ നിന്ന് സമാഹരിച്ച തുകയാണ് ജില്ലാ കലക്ടര്‍ ജാഫര്‍ മലികിന്  സ്‌കൂള്‍ ലീഡര്‍ ആദില്‍ ശിഹാബ് കൈമാറിയത്. പി.ടി എ പ്രസിഡന്റ് പി.ഹനീഫ, പി.ടിഎ എക്‌സിക്യൂട്ടീവ് അംഗം സുരേഷ് ബാബു.കെ.പി, പ്രധാന അധ്യാപകന്‍ കെ. ദിനേശന്‍, അധ്യാപകരായ ആര്‍.രാജേഷ്, എം.റഷീദ, ഇ.നജ്മുന്നീസ, കെ.മഹ്റൂഫ്, പി.ഹാഫിസ് തുടങ്ങിയവര്‍ തുക കൈമാറാന്‍ കലക്ടറേറ്റിലെത്തിയിരുന്നു. 
 

date