Skip to main content

പട്ടികജാതി/പട്ടികഗോത്രവര്‍ഗ്ഗ കമ്മീഷന്‍ അദാലത്ത്

സംസ്ഥാന പട്ടികജാതി/ പട്ടിക ഗോത്രവര്‍ഗ്ഗ കമ്മീഷന്‍ നിലവിലുള്ള പരാതികള്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതിനായി ജില്ലാപഞ്ചായത്ത് ഹാളില്‍ സെപ്തംബര്‍ 26ന് പരാതി പരിഹാര അദാലത്ത് നടത്തുന്നു. കമ്മീഷന്‍ ചെയര്‍മാന്‍ ബി.എസ്. മാവോജി, മെമ്പര്‍മാരായ അഡ്വ.പി.ജെ.സിജ, എസ്.അജയ്കുമാര്‍, പി.ഷെര്‍ളി തുടങ്ങിയവര്‍ അദാലത്തിന് നേതൃത്വം നല്‍കും. പട്ടികജാതി /പട്ടിക ഗോത്രവര്‍ഗ്ഗക്കാരുടെ വിവിധ വിഷയങ്ങളില്‍ കമ്മീഷന്‍ മുമ്പാകെ സമര്‍പ്പിച്ചതും വിചാരണയില്‍ ഇരിക്കുന്നതുമായ പരാതികള്‍ അദാലത്തില്‍ തീര്‍പ്പാക്കും.
 

date