Skip to main content

സ്‌കില്‍ഡ് എന്റര്‍പ്രണേഴ്‌സ് സെന്റര്‍

ജില്ലാവ്യവസായ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ മരപ്പണി, കെട്ടിടനിര്‍മാണം, പെയിന്റിങ്, ഇലക്ട്രീഷ്യന്‍, കല്‍പ്പണി, വെല്‍ഡിങ്, കാറ്ററിങ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, മോട്ടോര്‍ വാഹന റിപ്പയറിങ്, ഡ്രൈവിങ്, തെങ്ങ് കയറ്റം തുടങ്ങിയ മേഖലകളില്‍ ജോലി ചെയ്യാന്‍ താത്പര്യമുള്ളവര്‍ക്ക്  തൊഴിലവസരങ്ങളും തൊഴില്‍ ഉറപ്പുവരുത്തുന്നതിനായി ആരംഭിക്കുന്ന സ്‌കില്‍ഡ് എന്റര്‍പ്രണേഴ്‌സ് സെന്ററില്‍ തൊഴില്‍ നൈപുണ്യ പരിശീലനം നല്‍കുന്നു. താത്പര്യമുള്ള 18 വയസ്സിന് മുകളില്‍ പ്രായമുള്ള ഉദ്യോഗാര്‍ത്ഥികള്‍ സെപ്റ്റംബര്‍ 18ന് മുന്‍പ് ജില്ലാവ്യവസായ കേന്ദ്രമായോ അതത് താലൂക്കുകളിലെ വ്യവസായ ഓഫീസുകളുമായോ പേരുകള്‍ രജിസ്റ്റര്‍ ചെയ്യണം. ജില്ലാവ്യവസായ കേന്ദ്രം-0483-2737405,2734812, 0494-2420950(തിരൂര്‍), 9446347306 (തിരൂരങ്ങാടി),9895865949(പൊന്നാനി),9400537160(പെരിന്തല്‍മണ്ണ),9446505335(നിലമ്പൂര്‍),9446306002(ഏറനാട്).
 

date