Skip to main content

കുടുംബശ്രീ ഓണചന്ത തുടങ്ങി

   ചേലേമ്പ്ര ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസി ന്റെ ആഭിമുഖ്യത്തില്‍ മൂന്നു ദിവസത്തെ ഓണചന്ത പഞ്ചായത്ത് ഓഫീസിന് മുന്‍വശത്ത് തുടങ്ങി. പഞ്ചായത്ത് പ്രസിഡന്റ് സി.രാജേഷ് ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് പ്രസിഡന്റ് പി.വി മിനി അധ്യക്ഷയായി.  പഞ്ചായത്ത് വൈസ് പ്രസിഡന്റ്  ജമീല മുഹമ്മദ്,  സ്ഥിര സമിതി ചെയര്‍മാന്‍മാരായ അബ്ദുള്‍ അസീസ്, ശിവദാസന്‍,  വാര്‍ഡ് മെമ്പര്‍ ഉമര്‍ ഫാറൂഖ്, കൃഷി അസിസ്റ്റന്റ് സന്തോഷ്, സി.ഡി.എസ് വൈസ്പ്രസിഡന്റ്  സുന്ദരി, കണ്‍വീനര്‍ ലീല എന്നിവര്‍ സംസാരിച്ചു.
   പെരിന്തല്‍മണ്ണ നഗരസഭ കുടുംബശ്രീ സി.ഡി.എസ്സിനു കീഴില്‍   ഓണം വിപണന മേള ആരംഭിച്ചു. പട്ടാമ്പി റോഡില്‍ കോടതി പരിസരത്ത് ആരംഭിച്ച വിപണനമേള  നഗരസഭാ ഉപാധ്യക്ഷ നിഷി അനില്‍ രാജ് ഉദ്ഘാടനം ചെയ്തു. 2019 ഉപജീവന വര്‍ഷമായാണ് കുടുംബശ്രീ ആചരിക്കുന്നത്. കുടുംബശ്രീ ചെറുകിട ഉത്പന്നങ്ങള്‍ക്ക് പൊതുവിപണി ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഓണച്ചന്ത സംഘടിപ്പിക്കുന്നത്. സെപ്റ്റംബര്‍ ഒന്‍പതിന് വൈകീട്ട് ആറിന് വിപണനമേള സമാപിക്കും. സ്ഥിരം സമിതി അധ്യക്ഷ ശോഭന ടീച്ചര്‍, വികസനകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ കെ. സി മൊയ്തീന്‍ കുട്ടി, കൗണ്‍സിലര്‍മാരായ അമ്പിളി മനോജ്, കെ.ടി  ഉണ്ണികൃഷ്ണന്‍, പി. വിജയന്‍, ശങ്കരനാരായണന്‍  എന്‍.യു.എല്‍.എം സിറ്റിമിഷന്‍ മാനേജര്‍ സുബൈറുല്‍ അവാന്‍,കുടുംബശ്രീ സി. ഡി. എസ് ചെയര്‍പേഴ്സണ്‍ എം. പ്രേമലത, വൈസ് ചെയര്‍പേഴ്സണ്‍ ശ്രീജ ചൂരുതൊടി തുടങ്ങിയവര്‍ പങ്കെടുത്തു.
 

date