Skip to main content

ദുരന്തബാധിത പ്രദേശങ്ങളിൽ സെപ്റ്റംബറിൽ റേഷൻ സൗജന്യമായിരിക്കും

സംസ്ഥാന സർക്കാർ ദുരന്തബാധിത പ്രദേശമായി (പ്രളയം, ഉരുൾപൊട്ടൽ തുടങ്ങിയവ) പ്രഖ്യാപിച്ചിട്ടുള്ള പ്രദേശങ്ങളിലെ മുൻഗണന (പിങ്ക്), പൊതുവിഭാഗം സബ്‌സിഡി (നീല) പൊതുവിഭാഗം (വെള്ള) എന്നീ വിഭാഗം റേഷൻ കാർഡുകൾക്ക് സെപ്റ്റംബറിലെ റേഷൻ വിഹിതം (അരി / ഗോതമ്പ്) സൗജന്യമായിരിക്കുമെന്ന് സിവിൽ സപ്ലൈസ് ഡയറക്ടർ അറിയിച്ചു. അതിനാൽ ദുരിതബാധിത പ്രദേശങ്ങളിലെ മേൽപ്പറഞ്ഞ വിഭാഗത്തിൽപ്പെട്ട ഗുണഭോക്താക്കൾ സെപ്തംബറിലെ റേഷൻ വിഹിതം (അരി / ഗോതമ്പ് എന്നിവയ്ക്ക് മാത്രം)കൈപ്പറ്റുമ്പോൾ വില നൽകേണ്ടതില്ല.
ഓണം പ്രമാണിച്ച് സെപ്റ്റംബർ എട്ട്, ഒമ്പത്, പത്ത് തിയതികളിൽ റേഷൻകടകൾക്കു പ്രവൃത്തി ദിവസമായിരിക്കും.
പി.എൻ.എക്‌സ്.3282/19

date