Skip to main content

അടഞ്ഞുകിടക്കുന്ന ഷാപ്പ് തൊഴിലാളികൾക്ക് ധനസഹായം വിതരണം ചെയ്യും

തിരുവനന്തപുരം ജില്ലയിൽ അടഞ്ഞു കിടക്കുന്ന കള്ളുഷാപ്പുകളിലെ അംഗീകൃത തൊഴിലാളികൾക്ക് ഓണത്തോടനുബന്ധിച്ച് സർക്കാർ അനുവദിച്ച ധനസഹായം ഏഴിനും എട്ടിനും രാവിലെ 11 മുതൽ വൈകിട്ട് മൂന്ന് വരെ തിരുവനന്തപുരം കോട്ടയ്ക്കകത്തുള്ള ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറുടെ കാര്യാലയത്തിൽ നിന്നും വിതരണം ചെയ്യും. ധനസഹായത്തിന് അർഹരായ തൊഴിലാളികൾ കള്ളുചെത്ത് തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ അംഗത്വം തെളിയിക്കുന്ന കാർഡ് ഹാജരാക്കണമെന്ന് ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ അറിയിച്ചു.
പി.എൻ.എക്‌സ്.3284/19

date