Skip to main content

ഇന്ത്യോനേഷൻ സംഘം തൃശൂർ ജില്ലാ പഞ്ചായത്ത് സന്ദർശിച്ചു

ജില്ലയിലെ തദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ പഠിക്കാനായി എത്തിയ ഇന്തോനേഷ്യൻ സംഘം തൃശൂർ ജില്ലാ പഞ്ചായത്ത് സന്ദർശിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്‌റ് മേരി തോമസ്, വൈസ് പ്രസിഡൻ്‌റ എൻ.കെ. ഉദയപ്രകാശ് എന്നിവരുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും അടങ്ങുന്ന 17 അംഗ സംഘത്തെ സ്വീകരിച്ചു. പ്രാദേശിക വികസനം, ശുചിത്വം, വനിതാ വികസനം, ഭിന്നശേഷിക്കാർക്കുവേണ്ടി നടത്തുന്ന പ്രവർത്തനങ്ങൾ, വിദ്യാഭ്യാസ-ആരോഗ്യ മേഖലകളിലെ പ്രവത്തനങ്ങൾ, കുടുംബശ്രീ പ്രവർത്തനങ്ങൾ തുടങ്ങിയവ പഠിക്കുന്നതിനായാണ് സംഘം സന്ദർശനം നടത്തിയത്. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻമാർ, അംഗങ്ങൾ എന്നിവരുമായി സംഘം കൂടിക്കാഴ്ച്ച നടത്തുകയും വിവരങ്ങൾ ചേദിച്ചറിയുകയും ചെയ്തു. തുടർന്ന് വിജ്ഞാൻ സാഗർ ശാസ്ത്ര സാങ്കേതിക പാർക്ക് സംഘം സന്ദർശിച്ചു. 5 മുതൽ 9 വരെയാണ് സംഘം ജില്ലയിൽ സന്ദർശനം നടത്തുന്നത്. ജില്ലാ പഞ്ചായത്തിനു പുറമേ മുള്ളൂർക്കര, തിരുവില്വാമല പഞ്ചായത്തുകളിലാണ് സംഘത്തിൻെ്‌റ ജില്ലയിലെ മറ്റ് സന്ദർശനം. ഇന്തോനേഷ്യയിലെ 4 വില്ലേജ് ലീഡേഴ്‌സായ ജെനൽ, തോപിക്, ക്ലമൻസ്‌ക്വാമാൻ, ആദം ഫതാഹ് എന്നിവരുടെ നേതൃത്വത്തിൽ 9 ഉദ്യേഗാസ്ഥരും 4 ട്രൈനേഴ്‌സും സംഘത്തിലുണ്ട്. കില ഫാക്കൽറ്റി അംഗങ്ങളായ പി.വി. രാമകൃഷ്ണൻ, രാഘവൻ ടി എന്നിവരാണ് സംഘത്തിൻെ്‌റ ജില്ലയിലെ സന്ദർശനം എകോപിപ്പിക്കുന്നത്.

date