Skip to main content

കൺട്രോൾ റൂം തുറന്നു

ഓണം-മുഹറം ഉത്സവങ്ങളോടനുബന്ധിച്ച് സെപ്റ്റംബർ 8 മുതൽ 15 വരെ തുടർച്ചയായ അവധി ദിവസങ്ങളിൽ ഉണ്ടാകാൻ സാധ്യതയുളള അനധികൃതമായ വയൽ നികത്തൽ, മണൽഖനനം, പാറഖനനം, കുന്നിടിക്കൽ തുടങ്ങി നിയമവിരുദ്ധ പ്രവൃത്തികൾ തടയുന്നതിന് ജില്ലാ-താലൂക്ക് തലങ്ങളിൽ പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചു. പൊതുജനങ്ങൾക്ക് പരാതി അറിയിക്കുന്നതിന് 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം കളക്ടറേറ്റിലും താലുക്കാഫീസുകളിൽ പ്രവർത്തിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. കളക്ടറേറ്റ് കൺട്രോൾ റൂം ഫോൺ: 0487-2360777, 2433500.

date