Skip to main content

തൊഴിലുറപ്പ് പദ്ധതിയില്‍ നിയമനം നടത്തുന്നു

 മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ദതിയുടെ സംസ്ഥാന/ജില്ലാതല മിഷനുകളിലെ വിവിധ തസ്തികളിലേക്ക് അന്യത്രസേവന/കരാര്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.  ടെക്‌നിക്കല്‍ എക്‌സ്‌പെര്‍ട്ട്-അഗ്രികള്‍ച്ചര്‍, ഫിനാന്‍സ് മാനേജര്‍ കം അഡ്മിനിസ്‌ട്രേറ്റീവ് സൂപ്പര്‍വൈസര്‍ എന്നീ തസ്തികകളിലേക്ക് അന്യത്ര സേവന വ്യവസ്ഥയില്‍ സംസ്ഥാനതലത്തിലാണ് നിയമനം.  സംസ്ഥാന മണ്ണ് സംരക്ഷണ വകുപ്പ്, സംസ്ഥാന കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് എന്നിവയില്‍ 42500-87000 ശമ്പള സ്‌കെയിലില്‍ അസിസ്റ്റന്റ് ഡയറക്ടര്‍ തസ്തികയില്‍ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് ടെക്‌നിക്കല്‍ എക്‌സ്‌പെര്‍ട്ട് തസ്തികയിലേക്ക് അപേക്ഷിക്കാം.  നീര്‍ത്തടാധിഷ്ഠിത പ്ലാനിംഗില്‍ കുറഞ്ഞത് അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുള്ളവര്‍ക്ക് മുന്‍ഗണന.
    സംസ്ഥാന ഗവ.സര്‍വീസില്‍ 36600-79200 ശമ്പള സ്‌കെയലില്‍ സാമ്പത്തികവും ഭരണപരവുമായ സൂപ്പര്‍വൈസറി ചുമതല വഹിച്ചുവരുന്ന ഉദ്യോഗസ്ഥനായിരിക്കണം ഫിനാന്‍സ് മാനേജര്‍ കം അഡ്മിനിസ്‌ട്രേറ്റീവ് സൂപ്പര്‍വൈസര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍.
    ജില്ലാ തലത്തില്‍ ഡിസ്ട്രിക്ട് എം ജി എന്‍ ആര്‍ ഇ ജി എ എഞ്ചിനീയറെ കരാര്‍ വ്യവസ്ഥയിലാണ് നിയമിക്കുന്നത്.  അഗ്രികള്‍ച്ചര്‍ എഞ്ചിനീയറിംഗില്‍ ബി ടെക് ബിരുദമാണ് യോഗ്യത.  പ്രസ്തുത യോഗ്യതയുള്ളവരുടെ അഭാവത്തില്‍ സിവില്‍ എഞ്ചിനീയറിംഗില്‍ ബിരുദം, കൃഷി ശാസ്ത്രത്തില്‍ ബിരുദം, പരിസ്ഥിതി ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം എന്നിവയുള്ളവരെയും പരിഗണിക്കും.  സംയോജിത നീര്‍ത്തട പരിപാലന പദ്ധതിയില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന.
    അന്യത്ര സേവന വ്യവസ്ഥ മുഖേനയുള്ള തസ്തികകളിലേക്ക് അപേക്ഷിക്കുന്നവര്‍ കേരള സര്‍വീസ് റൂള്‍സ് പാര്‍ട്ട് 1 റൂള്‍ 144 പ്രകാരമുള്ള പത്രിക, വകുപ്പു തലവന്‍ നല്‍കുന്ന നിരാക്ഷേപ പത്രം, ബയോഡാറ്റ എന്നിവ സഹിതം മാതൃസ്ഥാപനം മുഖേന അപേക്ഷിക്കണം.
    കരാര്‍ തസ്തികകളിലേക്ക് അപേക്ഷിക്കുന്നവര്‍ അപേക്ഷയോടൊപ്പം വിശദമായ ബയോഡാറ്റ, യോഗ്യത, പ്രവൃത്തി പരിചയം, വയസ്, മേല്‍വിലാസം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ എന്നിവ ഉള്ളടക്കം ചെയ്യണം.          അപേക്ഷകള്‍ സപ്തംബര്‍ 25 ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് മിഷന്‍ ഡയറക്ടര്‍, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംസ്ഥാന മിഷന്‍, അഞ്ചാംനില, സ്വരാജ് ഭവന്‍, നന്തന്‍കോട്, കവടിയാര്‍ പി ഒ, തിരുവനന്തപുരം 695003 എന്ന വിലാസത്തില്‍ ലഭിക്കണം.  ഫോണ്‍: 0471 2313385, 0471 2314385.
പി എന്‍ സി/3221/2019

date