Skip to main content

റേഷൻ വിതരണം

സെപ്റ്റംബർ മാസം റേഷൻ കടകൾ വഴി എഎവൈ വിഭാഗത്തിൽപ്പെട്ടവർക്ക് കാർഡിന് 30 കി.ഗ്രാം അരിയും 5 കി.ഗ്രാം ഗോതമ്പും സൗജന്യമായി ലഭിക്കും. മുൻഗണനാ വിഭാഗത്തിൽപ്പെട്ട കാർഡുകളിലെ ഓരോ അംഗത്തിനും 4 കി.ഗ്രാം അരിയും ഒരു കി.ഗ്രാം ഗോതമ്പും കി.ഗ്രാമിന് 2 രൂപ നിരക്കിൽ ലഭിക്കും. പൊതുവിഭാഗം സബ്‌സിഡി കാർഡുകളിലെ ഓരോ അംഗത്തിനും 2 കി.ഗ്രാം അരി വീതം കിലോഗ്രാമിന് 4 രൂപ നിരക്കിലും ലഭ്യതക്കനുസരിച്ച് കാർഡിന് 2 കി.ഗ്രാം മുതൽ 3 കി.ഗ്രാം വരെ ഹോർട്ടിഫൈഡ് ആട്ട കി.ഗ്രാമിന് 17 രൂപ നിരക്കിലും ലഭിക്കും. പൊതുവിഭാഗത്തിൽപ്പെട്ടവർക്ക് കാർഡിന് 7 കി.ഗ്രാം അരി 10.90 രൂപ നിരക്കിലും ലഭ്യതക്കനുസരിച്ച് കാർഡിന് 2 കി.ഗ്രാം മുതൽ 3 കി.ഗ്രാം വരെ ഫോർട്ടിഫൈഡ് ആട്ട കി.ഗ്രാമിന് 17 രൂപ നിരക്കിലും ലഭിക്കും. പൊതുവിഭാഗത്തിൽപ്പെട്ടവർക്ക് ഒഴികെ വൈദ്യുതീകരിച്ച റേഷൻ കാർഡുടമകൾക്ക് മണ്ണെണ്ണ കാർഡിന് അര ലിറ്റർ വീതവും വൈദ്യുതീകരിക്കാത്ത റേഷൻ കാർഡുടമകൾക്ക് 4 ലിറ്റർ വീതവും ലിറ്ററിന് 37 രൂപ നിരക്കിൽ ലഭിക്കും. 2019 ലെ കാലവർഷത്തെ തുടർന്ന് പ്രളയം/ഉരുൾ പൊട്ടൽ എന്നിവ ബാധിച്ച സ്ഥലങ്ങളിലെ മുൻഗണന, പൊതുവിഭാഗം സബ്‌സിഡി, പൊതുവിഭാഗം നോൺസബ്‌സിഡി എന്നീ വിഭാഗത്തിൽപ്പെടുന്ന കുടുംബങ്ങൾക്ക് സെപ്റ്റംബർ മാസത്തെ അവർക്ക് അനുവദിച്ചിട്ടുളള ഭക്ഷ്യധാന്യങ്ങൾ സൗജന്യമായി ലഭിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.

date