Skip to main content

ജില്ലയിലെ ഓണാഘോഷ പരിപാടികൾക്ക് ഇന്ന് ( സെപ്റ്റംബർ 12) കൊടിയിറക്കം

ജില്ലയിലെ ഓണാഘോഷ പരിപാടികൾക്ക് ഇന്ന് ( സെപ്റ്റംബർ 12) കൊടിയിറക്കം

സമാപനസമ്മേളനം മന്ത്രി ടി പി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും

സംസ്ഥാന വിനോദ സഞ്ചാര വകുപ്പും കോഴിക്കോട് ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും ചേർന്ന് നടത്തുന്ന ജില്ലാതല ഓണാഘോഷം ഇന്ന് ( സെപ്റ്റംബർ 12) സമാപിക്കും. വൈകുന്നേരം 5 മണിക്ക് ടാഗോർ ഹാളിൽ നടക്കുന്ന സമാപന സമ്മേളനം തൊഴിൽ എക്സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. എം.എൽ.എ എം കെ മുനീർ അധ്യക്ഷനാകും. പരിപാടിയിൽ സിനിമ താരം സാവിത്രി ശ്രീധരനെ ആദരിക്കും. വൈകിട്ട് ആറുമുതൽ ടാഗോര്‍ ഹാളില്‍ ഭാരത് ഭവന്‍ അവതരിപ്പിക്കുന്ന നൃത്തോത്സവം അരങ്ങേറും. മാനാഞ്ചിറയില്‍ വൈകീട്ട് 5ന് യോഗ, ആറിന് കുങ്ഫു പ്രദര്‍ശനം, 6 മുതൽ 7 വരെ കൊയിലാണ്ടി ഖാലിദ് ഗുരുക്കളും സംഘവും അവതരിപ്പിക്കുന്ന കോല്‍ക്കളി, ഏഴ് മുതൽ പ്രസന്നയും സംഘവും നയിക്കുന്ന ഒപ്പന ഇശല്‍ തേന്‍കണം എന്നിവ നടക്കും.

വൈകിട്ട് 7 മണിക്ക് കുറ്റിച്ചിറയിൽ ഗാനമേള അവതരിപ്പിക്കും. അതോടൊപ്പം പ്രളയ രക്ഷാപ്രവർത്തനങ്ങളിൽ പങ്കെടുത്ത മത്സ്യത്തൊഴിലാളികളെ ആദരിക്കും.ടൗൺഹാളിൽ വൈകീട്ട് ആറിന് കാദംബരി കലാക്ഷേത്ര എൻ ഐ ടി അവതരിപ്പിക്കുന്ന യക്ഷനാരി നാടകം അരങ്ങേറും.
ഓണാഘോഷണത്തിന്റെ കഴിഞ്ഞ ദിനങ്ങൾ ആളുകളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു.

date