Skip to main content

എറണാകുളം അറിയിപ്പുകള്‍

ഫിഷറീസ് വകുപ്പ് പ്രോജക്റ്റ് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയില്‍
ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു

ഫിഷറീസ് വകുപ്പ് എറണാകുളം ജില്ലയില്‍ നടപ്പിലാക്കുന്ന സോഷ്യല്‍
മൊബിലൈസേഷന്‍ പദ്ധതിയുടെ ഭാഗമായി, മത്സ്യത്തൊഴിലാളികള്‍ക്കായി വകുപ്പ് ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുന്ന വിവിധ പ്രവര്‍ത്തനങ്ങള്‍ സമയോചിതമായി നടപ്പിലാക്കുന്നതിന് പ്രതിമാസം 25,000/- രൂപ ദിവസ വേതനാടിസ്ഥാനത്തില്‍  താല്‍ക്കാലികമായി പ്രോജക്റ്റ് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ ഒരു ഒഴിവിലേയ്ക്ക് 2020 മാര്‍ച്ച് മാസം വരെ കാരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു ഇതിലേയ്ക്കായി സെപ്തംബര്‍ 24-ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ മേഖല എറണാകുളത്തിന്റെ കാര്യാലയത്തില്‍ രാവിലെ 10.30 ന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. അടിസ്ഥാന യോഗ്യത എം.എസ്. ഡബ്ലിയൂ, അല്ലെങ്കില്‍ എം.എ സോഷേ്യാളജി. താല്പര്യമുളളവര്‍ ബയോഡാറ്റയും, യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റും, സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും രണ്ട് പാസ്്‌പോര്‍ട്ട്‌സൈസ് ഫോട്ടോയും സഹിതം ഇന്റര്‍വ്യൂവിന് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം (മേഖല) എറണാകുളം, ഡോ.സലീം അലി റോഡ്, എറണാകുളം, പിന്‍ - 682018 എന്ന വിലാസത്തിലോ, 0484-2394476, 9496007029 എന്ന ഫോണ്‍ നമ്പറിലോ ബന്ധപ്പെടാം.

വനിതാ കമ്മീഷന്‍ മെഗാ അദാലത്ത്

കൊച്ചി: വനിതാ കമ്മീഷന്‍ മെഗാ അദാലത്ത് സപ്തംബര്‍ 23, 24 തീയതികളില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 10.30 ന് നടക്കും.

അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍; അപേക്ഷ ക്ഷണിച്ചു

കൊച്ചി: കൊച്ചി അര്‍ബന്‍ രണ്ട് ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയില്‍ പ്രവര്‍ത്തിച്ചു വരുന്ന 130 അങ്കണവാടികളില്‍ നിലവിലുളള ഒഴിവിലേക്കും, പ്രതീക്ഷിത ഒഴിവുകളിലേക്കുമായി അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍മാരെ നിയോഗിക്കുന്നതിന് റാങ്ക് ലിസ്റ്റ് തയാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവൃത്തി ദിവസങ്ങളില്‍ തേവരഫെറിയിലുളള ഐ.സി.ഡി.എസ് ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍ 0484-2663169.

date