Skip to main content

പൊതുജന പരാതി പരിഹാര അദാലത്ത് ഇന്ന് (സെപ്റ്റംബര്‍ 17)

 

    കാട്ടാക്കട താലൂക്കിലെ പൊതുജന പരാതി പരിഹാര അദാലത്ത് ഇന്ന് (സെപ്റ്റംബര്‍ 17) രാവിലെ പത്തുമുതല്‍ കാട്ടാക്കട താലൂക്ക് ഓഫീസില്‍ നടക്കുമെന്ന് തഹസില്‍ദാര്‍ എ. ഹരിശ്ചന്ദ്രന്‍ നായര്‍ അറിയിച്ചു. വിവിധ സര്‍ക്കാര്‍ വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികളും നിവേദനങ്ങളും ജില്ലാ കളക്ടര്‍ പൊതുജനങ്ങളില്‍ നിന്നും നേരിട്ടു സ്വീകരിക്കും. പുതിയ പരാതികള്‍ക്കു പുറമേ നടപടി പൂര്‍ത്തിയാക്കാത്ത ഫയലുകള്‍ സംബന്ധിച്ച പരാതികളും അദാലത്തില്‍ പരിഗണിക്കും. മുതിര്‍ന്ന പൗരന്മാര്‍ക്കും ഭിന്നശേഷിക്കാരായ വ്യക്തികള്‍ക്കും ജില്ലാ കളക്ടറെ നേരില്‍ കാണുന്നതിന് പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആര്‍.ഡി.ഒ, ഡെപ്യൂട്ടി കളക്ടര്‍മാര്‍, വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ താലൂക്ക് തല മേധാവികള്‍ തദ്ദേശസ്വയംഭരണ സ്ഥാപന മേധാവികള്‍ തുടങ്ങിയവര്‍ അദാലത്തില്‍ പങ്കെടുക്കും.
(പി.ആര്‍.പി. 1029/2019)

 

date