Skip to main content

കുടുംബശ്രീ ഭക്ഷ്യമേള

 

    ആറ്റിങ്ങല്‍ നഗരവാസികള്‍ക്ക് നാടന്‍ രുചിഭേദങ്ങള്‍ ആസ്വദിക്കാന്‍ അവസരം. കുടുംബശ്രീയും കൂടുംബശ്രീ ജില്ലാ മിഷനും ദേശീയ നഗര ഉപജീവന ദൗത്യവും സംയുക്തമായി നഗരസഭ അങ്കണത്തില്‍ ഒരുക്കിയിരിക്കുന്ന ഭക്ഷ്യമേളയിലൂടെ മിതമായ നിരക്കില്‍ നാടന്‍ രുചി നുകരാം. ആറ്റിങ്ങല്‍ കുടുംബശ്രീയുടെ കീഴിലുള്ള അഞ്ച് യൂണിറ്റുകളാണ് ഭക്ഷ്യമേളയില്‍ വിഭവങ്ങള്‍ ഒരുക്കുന്നത്. അപ്പം, ചിക്കന്‍, കപ്പ, മീന്‍ കറി, കൊത്തു പൊറോട്ട എന്നിവയ്ക്കു പുറമേ വിവിധതരം ഐസ്‌ക്രീം, ജ്യൂസ് എന്നിവയും ഇവിടെനിന്നും ലഭിക്കും. കുടുംബശ്രീ ജില്ലാ മിഷനും ദേശീയ നഗര ഉപജീവന ദൗത്യവും സംയുക്തമായാണ് മേളയുടെ ചെലവ് വഹിക്കുന്നത്. പൂര്‍ണമായും ഹരിത ചട്ടം പാലിച്ചാണ് മേള നടത്തുന്നത്. ഉച്ചയ്ക്ക് ഒരുമണിമുതല്‍ രാത്രി ഒന്‍പതുവരെ രുചിനുകരാം. ഭക്ഷ്യമേള ഇന്ന് (സെപ്റ്റംബര്‍ 17) അവസാനിക്കും.
(പി.ആര്‍.പി. 1030/2019)

 

date