Skip to main content

പ്രളയ ദുരിതാശ്വാസം

കൊച്ചി: 2019 ആഗസ്റ്റ് മാസത്തിലുണ്ടായ പ്രളയത്തിൽ പറവൂർ താലൂക്കിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ പേര് രജിസ്റ്റർ ചെയ്തിരുന്നവർക്കുള്ള അടിയന്തിര ധനസഹായം ലഭിക്കുന്നതിന് ആവശ്യമായ രേഖകളായ റേഷൻ കാർഡ്, ബാങ്ക് അക്കൗണ്ട് പാസ് ബുക്ക്, ആധാർ കാർഡ്, ഫോൺ നമ്പർ എന്നിവ ഈ മാസം 20 നകം വില്ലേജ് ഓഫീസിലോ താലൂക്ക് ഓഫീസിലോ എത്തിക്കുക.

 

രേഖകൾ ലഭ്യമാക്കിയിട്ടില്ലാത്തവരുടെ ലിസ്റ്റ്  ജില്ലാ ഭരണകൂടത്തിന്റെ വെബ് സൈറ്റ് , താലൂക്ക് ഓഫീസ്,  വില്ലേജ് ഓഫീസ്,പഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലിസ്റ്റിൽ പേരുള്ളവർ രേഖകൾ സഹിതം വില്ലേജ് ഓഫീസിലോ താലൂക്ക് ഓഫീസിലോ ഹാജരാകണമെന്ന്  തഹസീൽദാർ അറിയിച്ചു.

date