Skip to main content

അറിയിപ്പ്

കാക്കനാട്: രണ്ടാം ലോകമഹായുദ്ധത്തിൽ പങ്കെടുത്ത സേനാനികൾക്കും അവരുടെ വിധവകൾക്കും ലഭിച്ചുകൊണ്ടിരുന്ന സാമ്പത്തിക സഹായം തുടർന്ന് ലഭിക്കുന്നതിനായി 2019 ആഗസ്റ്റ് മാസത്തിലെ ലൈഫ് സർട്ടിഫിക്കറ്റ് ഇതുവരെ സമർപ്പിക്കാത്തവർ ഈ മാസം 23 -ാം തീയതിക്കകം  ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ സമർപ്പിക്കണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ സൈനിക ക്ഷേമ ഓഫീസുമായി ബന്ധപ്പെടുക .

ഫോൺ: 0484 2422239.

date