Skip to main content

മത്സരപരീക്ഷാ പരിശീലന ക്ലാസ്

 

    ഭിന്നശേഷിക്കാര്‍ക്കായുള്ള പ്രത്യേക എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ 'കൈവല്യ' പദ്ധതി പ്രകാരം മത്സരപരീക്ഷ പരിശീലന ക്ലാസ് ആരംഭിക്കുന്നു. സെപ്റ്റംബര്‍ 26ന് രാവിലെ പത്തിനു ആരംഭിക്കുന്ന ക്ലാസില്‍ പത്താംക്ലാസ് യോഗ്യതയുള്ള ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാമെന്ന് സബ് റീജിയണല്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. താത്പര്യമുള്ളവര്‍ സെപ്റ്റംബര്‍ 25ന് വൈകിട്ട് അഞ്ചുമണിക്കു മുന്‍പ് ഉപ്പളം റോഡിലെ ഭിന്നശേഷിക്കാര്‍ക്കുള്ള പ്രത്യേക എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2462654.
(പി.ആര്‍.പി. 1034/2019)

 

date