Skip to main content

ഗാന്ധിജയന്തി ദിനാഘോഷം ജില്ലാതല ഉദ്ഘാടനം 18 ന്

രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 150-ാം ജന്മദിനവാർഷികാഘോഷങ്ങളുടെ ഭാഗമായി തൃശൂർ ജില്ലാ ലൈബ്രറി കൗൺസിൽ നേതൃത്വത്തിൽ വായനശാലകളിൽ സെപ്തംബർ 18 മുതൽ ഒക്‌ടോബർ രണ്ട് വരെ ഗാന്ധി സ്മൃതി സംഗമങ്ങൾ സംഘടിപ്പിക്കുന്നു. സംഗമങ്ങളുടെ ജില്ലാതല ഉദ്ഘാടനം സെപ്തംബർ 18 വൈകീട്ട് മൂന്നിന് തൃപ്രയാർ മഹാത്മ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ എൻഎസ്എസ് കരയോഗം ഹാളിൽ തൃശൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ കെ ഉദയപ്രകാശ് നിർവ്വഹിക്കും. ഗാന്ധി പീസ് ഫൗണ്ടേഷൻ സെക്രട്ടറി വി എസ് ഗിരീശൻ മുഖ്യപ്രഭാഷണം നടത്തും.

date