Skip to main content

നവോദയ  വിദ്യാലയ പ്രവേശനപ്പരീക്ഷ

ആലപ്പുഴ: മാനവ വിഭവശേഷി മന്ത്രാലയത്തിനു കീഴിലുള്ള ചെന്നിത്തല നവോദയ വിദ്യാലയത്തിൽ  ആറാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഓൺലൈൻ അപേക്ഷിക്കാനുള്ള അവസാന തീയതി   സെപ്റ്റംബർ 30 ആണ്. അപേക്ഷ സമർപ്പിക്കുന്നതിനായി കുട്ടിയുടെ ഫോട്ടോ, രക്ഷാകർത്താവിന്റെയും കുട്ടിയുടേയും ഒപ്പ്, പഠിക്കുന്ന സ്‌കൂളിലെ സർട്ടിഫിക്കറ്റ് എന്നിവ സ്‌കാൻ ചെയ്ത്, www.nvsadmissionclasssix.in  എന്ന വെബ്സൈറ്റിലും അപേക്ഷയോടൊപ്പം അപ് ലോഡ് ചെയ്യാം. കൂടുതൽ വിവരത്തിന് ഫോൺ: 0479 2320056, 0479 2322571,9436998029.

 

ഇ-ടെൻഡർ ക്ഷണിച്ചു

 

ആലപ്പുഴ: ജില്ല പഞ്ചായത്തിന്റെ പൊതുമരാമത്ത് പ്രവൃത്തികൾ (67 എണ്ണം)  ചെയ്യുന്നതിന് ഇ-ടെൻഡർ ക്ഷണിച്ചു. അസൽ പ്രമാണങ്ങൾ രജിസ്റ്റേർഡ് പോസ്റ്റ്/സ്പീഡ് പോസ്റ്റ് ആയി ലഭിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 26 വൈകിട്ട് അഞ്ചുവരെയാണ്. 27ന് രാവിലെ 10ന്  തുറക്കും. വിശദവിവരങ്ങൾക്ക് www.etenders.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും. കൂടുതൽ വിവരങ്ങൾ ജില്ല പഞ്ചായത്ത് കാര്യാലയം, എക്‌സിക്യൂട്ടീവ് എൻജിനിയറുടെ കാര്യാലയം എന്നിവിടങ്ങളിൽ ലഭിക്കും.ഫോൺ: 0477-2263746.

 

ടെൻഡർ ക്ഷണിച്ചു

ആലപ്പുഴ: ജനറൽ ആശുപത്രിയിലേക്ക് ആർട്ടിഫിഷ്യൽ ലിംബ് ഫിറ്റിങ് സെന്ററിലേക്ക്  സാധനങ്ങൾ വാങ്ങുന്നതിന് ടെൻഡർ ക്ഷണിച്ചു. ടെൻഡർ സെപ്റ്റംബർ 26 ഉച്ചയ്ക്ക് ഒന്നുവരെ സ്വീകരിക്കും.   ടെൻഡർ സൂപ്രണ്ട്, ജനറൽ ആശുപത്രി, ആലപ്പുഴ എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ: 0477- 2253324.

date