Skip to main content

ഓട്ടോമൊബൈല്‍ വര്‍ക്ക്‌ഷോപ്പ് തൊഴിലാളികളുടെ അംഗത്വം പുതുക്കാനുളള അപേക്ഷ നീട്ടി

 

കേരള ഓട്ടോമൊബൈല്‍ വര്‍ക്ക്‌ഷോപ്പ് തൊഴിലാളി ക്ഷേമനിധിപദ്ധതിയില്‍ അംഗങ്ങളായവരില്‍ അംശാദായം ഒടുക്കുന്നതില്‍ മുടക്കം വരുത്തിയ തൊഴിലാളികള്‍ക്ക് മുടങ്ങിയ കാലയളവിലെ വിഹിതം പലിശയും പിഴപ്പലിശയും ചേര്‍ത്ത്  അംഗത്വം പുതുക്കി നല്‍കുന്നതിനുളള അപേക്ഷ ഡിസംബര്‍ 31 വരെ സ്വീകരിക്കുമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. അവസരം എല്ലാ ഓട്ടോമൊബൈല്‍ വര്‍ക്ക്‌ഷോപ്പ് തൊഴിലാളികളും വിനിയോഗിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 0491-2547437.

date