Skip to main content

കെ-ടെറ്റ് സര്‍ട്ടിഫിക്കറ്റ് പരിശോധന

       കോട്ടയം ഗവണ്‍മെന്‍റ് മോഡല്‍ എച്ച്.എസ്, മൗണ്ട് കാര്‍മ്മല്‍ എച്ച്.എസ്, എന്നീ കേന്ദ്രങ്ങളില്‍ കെ-ടെറ്റ് പരീക്ഷ എഴുതി വിജയിച്ചവരുടെ യോഗ്യതാ സര്‍ട്ടിഫിക്കറ്റ് പരിശോധന സെപ്റ്റംബര്‍ 19, 20 തീയതികളില്‍ രാവിലെ 10.30 മുതല്‍ വൈകുന്നേരം നാലു വരെ കോട്ടയം ഡി.ഇ.ഒ ഓഫീസില്‍ നടക്കും.

 
      ഒന്നാം ദിവസം കാറ്റഗറി ഒന്നും  രണ്ടും, രണ്ടാം ദിവസം കാറ്റഗറി മൂന്നും നാലും എന്ന ക്രമത്തിലായിരിക്കും പരിശോധന. യോഗ്യത നേടിയവര്‍ ഹാള്‍ ടിക്കറ്റ്, കെ ടെറ്റ് മാര്‍ക്ക് ഷീറ്റ്, മറ്റു യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍, മാര്‍ക്ക് ലിസ്റ്റുകള്‍ എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം ഹാജരാകണം.

date