Skip to main content

കുക്ക് ഒഴിവ്

വളവന്നൂര്‍ ജില്ലാ ആയുര്‍വ്വേദ ആശുപത്രിയില്‍ കുക്ക് തസ്തികയിലേക്ക് താത്ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.  പ്രായം 18നും 56 നും ഇടയില്‍.  താത്പര്യമുള്ളവര്‍ വയസ്സ്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകള്‍ സഹിതം കൂടിക്കാഴ്ചക്കായി സെപ്തംബര്‍ 20ന് രാവിലെ 10.30ന് ആശുപത്രി ഓഫീസില്‍ ഹാജരാകണം.  ഫോണ്‍ -0494 2977031.
 

date