Skip to main content

പ്രളയ സാന്ത്വനം ലൈബ്രറി പുസ്തകങ്ങള്‍ കൈമാറി

    പ്രളയത്തില്‍ തകര്‍ന്ന സ്‌കൂള്‍ ലൈബ്രറികള്‍ക്ക് കൈത്താങ്ങായി കനറാ ബാങ്ക്. സ്‌കൂളുകള്‍ക്കുള്ള ലൈബ്രറി പുസ്തകങ്ങളും ഉപരകണങ്ങളും കനറാ ബാങ്ക് എസ്.എസ്.എയ്ക്ക് കൈമാറി. ജില്ല കലക്ടര്‍ ജാഫര്‍ മലിക്, എസ്.എസ്.എ പ്രൊജക്റ്റ് ഓഫീസര്‍  രത്‌നാകരന്‍ എന്നിവര്‍ പുസ്തകങ്ങള്‍ ഏറ്റു വാങ്ങി. 
 ജി.എച്ച്.എസ്.എസ് എടവണ്ണപ്പാറ ചാലിയപ്രം, ജിഎല്‍പിഎസ് പത്തനാപുരം ട്രൈബല്‍ ഷെല്‍ട്ടര്‍ എന്നിവടങ്ങളിലേക്കാണ് കാനറാ ബാങ്കിന്റെ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‌സിബിലിറ്റിയുടെ ഭാഗമായി ലൈബ്രറി പുസ്തകങ്ങളും അലമാരയും കൈമാറിയത്. രണ്ടു ലക്ഷം രൂപ വിലവരുന്ന പുസ്തകങ്ങളും മൂന്ന് ഷെല്‍്ഫുകളുമാണ് ദുരിതാശ്വാസമായി നല്‍കിയത്.
   കനറാ ബാങ്ക് ഡി.ജി.എം എന്‍.കെ കൃഷ്ണന്‍കുട്ടി, റീജനല്‍ മാനേജര്‍ എന്‍ സുരേഷ് കുമാര്‍, എല്‍.ഡി.എം ടി.പി കഞ്ഞിരാമന്‍, ടി.കെ വേലായുധന്‍, ഡിവിഷനല്‍ മാനേജര്‍ ഡി.സി സത്യന്‍, സമഗ്ര ശിക്ഷ കേരള പ്രോഗ്രാം ഓഫീസര്‍ ടി.മോഹനകൃഷ്ണന്‍, പ്രൊജക്ട് ഓഫീസര്‍ ടി .രത്‌നാകരന്‍ എന്നിവര്‍ പങ്കെടുത്തു.

date