Skip to main content

സ്‌കിൽഡ് എന്റർപ്രണർ സെന്ററുകളിൽ അംഗങ്ങളാവാം

വിവിധ കൈത്തൊഴിലുകളിൽ നിപുണരായവർക്ക് സ്ഥിരം തൊഴിലും വരുമാനവും ഉറപ്പാക്കാൻ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന സ്‌കിൽഡ് എന്റർപ്രണേഴ്‌സ് സെന്ററിന് ജില്ലയിൽ നിന്ന് 47 സംഘങ്ങൾ രജിസ്റ്റർ ചെയ്യും. വിവിധോദ്ദ്യേശ്യ വ്യവസായ സഹകരണസംഘങ്ങളാണ് രജിസ്റ്റർ ചെയ്യുക. സെന്ററുകൾ നവംബർ ഒന്നു മുതൽ പ്രവർത്തനം തുടങ്ങും. മരപ്പണി, കെട്ടിടനിർമ്മാണം, പെയിന്റിങ്, പ്ലംബിങ്, ഇല്ക്ട്രിക്കൽ വർക്ക്‌സ്, കൽപ്പണി, വെൽഡിങ്, കാറ്ററിങ്, ഐടി, മോട്ടോർ റിപ്പയറിങ്, ഡ്രൈവിങ്, തെങ്ങ് കയറ്റം, സ്വർണ്ണപണി, നഴ്‌സിങ്, ഹോംനഴ്‌സിങ്, റബർ ടാപ്പിങ്, തയ്യൽ, അക്കൗണ്ടിങ് തുടങ്ങിയ മേഖലയിൽ നിപുണരായവരെ ഉൾപ്പെടുത്തിയാണ് സംഘങ്ങൾ രജിസ്റ്റർ ചെയ്യുക. ആവശ്യമെങ്കിൽ തൊഴിൽ പരിശീലനം നൽകും. സംഘത്തിൽ ചേരുന്നതിന് 500 രൂപയുടെ ഓഹരിയടക്കണം. 100 രൂപ അംഗത്വഫീസ് നൽകണം. താലൂക്കാടിസ്ഥാനത്തിൽ ചാവക്കാട് 10, തലപ്പിളളി 10, തൃശൂർ 11, കൊടുങ്ങല്ലൂർ 4, മുകുന്ദപുരം 12 എന്നിങ്ങനെയാണ് സംഘങ്ങൾ രജിസ്റ്റർ ചെയ്യുക. അംഗങ്ങളാവാൻ താൽപര്യമുളളവർ ബ്ലോക്ക്/മുനിസിപ്പൽ/കോർപ്പറേഷൻ പരിധിയിലെ വ്യവസായ വികസന ഓഫീസർമാർ, വ്യവസായ സഹകരണ ഇൻസ്‌പെക്ടർമാർ എന്നിവരുമായി ബന്ധപ്പെടുക.

date