Skip to main content

ഇംഗ്ലീഷ് ഭാഷ പരിപോഷണപരിപാടി

തൃശൂർ ഡയറ്റിലെ ഡിസ്ട്രിക്ട് സെന്റർ ഫോർ ഇംഗ്ലീഷ് ആഭിമുഖ്യത്തിൽ എൽ പി വിഭാഗം അധ്യാപകർക്കായി പത്ത് ദിവസത്തെ ഇംഗ്ലീഷ് ഭാഷ പരിപോഷണപരിപാടി സംഘടിപ്പിക്കുന്നു. രണ്ടുദിവസം വീതമുള്ള അഞ്ചു ഘട്ടങ്ങളിലായാണു പരിപാടി നടക്കുക. ലാംഗ്വേജ് ലാബിന്റെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തി ആശയവിനിമയം, ഉച്ചാരണശുദ്ധി, ഭാഷാനൈപുണ്യം എന്നിവ ഉൾച്ചേർത്തുകൊണ്ടുള്ള പ്രവർത്തനപാക്കേജ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകും. ആദ്യം രജിസ്റ്റർ ചെയ്യുന്ന ലോവർ പ്രൈമറി വിഭാഗത്തിലെ 20 അധ്യാപകർക്കായിരിക്കും പ്രവേശനം ലഭിക്കുക. താത്പര്യമുള്ളവർ ഒക്ടോബർ ഒന്നിനുള്ളിൽ https://forms.gle/iFJ2p7jbFwxwDkGw5 നൽകിയിട്ടുള്ള ലിങ്ക് ഉപയോഗിച്ച് രജിസ്റ്റർ ചെയ്യണം.
 

date