Skip to main content

മികച്ച വിളവേകി ജില്ലയിലെ നിലക്കടലതോട്ടം

വിയ്യൂർ ജയിലിൽ പരീക്ഷണാടിസ്ഥാനത്തിൽ വിതച്ച നിലക്കടലയിൽ നിന്നും ലഭിച്ചത് വൻവിളവ്. 90 ദിവസം കൊണ്ട് 100 ചെടികളിൽ നിന്ന് 14 കിലോയിലേറെ നിലക്കടലയാണ് ലഭിച്ചത്. ഇലകൾ പശുക്കൾക്ക് തീറ്റായി വിതരണം ചെയ്തു. നല്ല വിളവ് ലഭിച്ച പശ്ചാത്തലത്തിൽ ജയിലിൽ നിലക്കടല കൃഷി വ്യാപിപ്പിക്കും. നിലക്കടല കൃഷിക്കാരായ ഏതാനും ശിക്ഷാതടവുകാരുടെ പരിശ്രമാണ് കൃഷി വിജയിക്കാൻ കാരണമെന്ന് വിളവെടുപ്പ് ഉദ്ഘാടനം ചെയ്ത് ജയിൽ സൂപ്രണ്ട് എൻ എസ് നിർമ്മലാനന്ദൻ നായർ പറഞ്ഞു. ഇതിനു മുൻപ് ജില്ലയിലെ വളർത്തുപക്ഷികൾക്ക് തിന വിളയിച്ചത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വെൽഫയർ ഓഫീസർ സജി സൈമൺ, ഡെപ്യൂട്ടി സൂപ്രണ്ട് ഹാരിസ്, അസി. സൂപ്രണ്ട് അനീഷ്, ചീഫ് വാർഡർ രവി തുടങ്ങിയവർ പങ്കെടുത്തു.

date