Skip to main content
 അട്ടപ്പാടി കിലയില്‍ ചേര്‍ന്ന സംഘാടക സമിതി യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ ശാന്തകുമാരി അധ്യക്ഷതവഹിച്ച് സംസാരിക്കുന്നു

രാജ്യത്തെ ആദ്യത്തെ സമ്പൂര്‍ണ സാക്ഷരത ബ്ലോക്ക് ആകാന്‍ ഒരുങ്ങി അട്ടപ്പാടി  - 101 അംഗ സംഘാടക സമിതി രൂപീകരിച്ചു

രാജ്യത്തെ ആദ്യത്തെ സമ്പൂര്‍ണ സാക്ഷരത ബ്ലോക്ക് ആകാന്‍ ഒരുങ്ങി അട്ടപ്പാടി. അട്ടപ്പാടി ബ്ലോക്കിലെ മുഴുവന്‍ ആദിവാസി ഊരുകളിലെയും അവശേഷിക്കുന്ന നിരക്ഷരരെ കൂടി സാക്ഷരരാക്കുന്നതിനായി ആവിഷ്‌കരിച്ച അട്ടപ്പാടി സമ്പൂര്‍ണ്ണ സാക്ഷരതാ പദ്ധതിയുടെ ഉദ്ഘാടനം സെപ്റ്റംബര്‍ 27 ന് വിദ്യാഭ്യാസ വകപ്പ് മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ്  നിര്‍വ്വഹിക്കും. പദ്ധതിയുടെ വിജയത്തിനായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.ശാന്തകുമാരി ചെയര്‍പെഴ്‌സനായി 101 അംഗ
സംഘാടക സമിതി രൂപീകരിച്ചു. പട്ടികജാതി, പട്ടികവര്‍ഗ്ഗ വികസന, സാംസ്‌കാരിക വകുപ്പ് മന്ത്രി എ കെ ബാലന്‍, വി കെ ശ്രീകണ്ഠന്‍ എം പി,     അഡ്വ. എന്‍ ഷംസുദ്ദീന്‍ എം എല്‍ എ എന്നിവര്‍ രക്ഷാധികാരികളാണ്.
സംസ്ഥാന സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും വിവിധ വകുപ്പുകളുടെയും സഹകരണത്തോടെയാകും പദ്ധതി നടപ്പിലാക്കുക. സമ്പൂര്‍ണ്ണ സാക്ഷരത നേടിയ ഇന്ത്യയിലെ ആദ്യത്തെ ബ്ലോക്ക് പഞ്ചായത്ത് എന്ന ലക്ഷ്യത്തിലേക്ക് ആദിവാസികള്‍ അധികമായുള്ള അട്ടപ്പാടിയെ എത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ജില്ലാ കളക്ടറാണ് സംഘാടക സമിതിയുടെ ജനറല്‍ കണ്‍വീനര്‍.ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, അഗളി, പുതുര്‍, ഷോളയൂര്‍ പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി , ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എന്നിവര്‍ സംഘാടക സമിതി വൈസ് ചെയര്‍മാന്‍മാരാണ്. അട്ടപ്പാടി ആദിവാസി സാക്ഷരതാ പദ്ധതിയുടെ ചുമതലയുള്ള സാക്ഷരതാ മിഷന്‍ അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ എം മുഹമ്മദ് ബഷീര്‍ കണ്‍വീനറും വിവിധ വകുപ്പ് മേധാവികള്‍ ജോയിന്റ് കണ്‍വീനര്‍മാരുമാണ്.
അട്ടപ്പാടി കിലയില്‍ ചേര്‍ന്ന സംഘാടക സമിതി യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ ശാന്തകുമാരി അധ്യക്ഷയായിരുന്നു.സംസ്ഥാന സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ ഡോ.പി എസ്.ശ്രീകല പദ്ധതി വിശദീകരിച്ചു.
അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  ഈശ്വരീരേശന്‍ , അഗളി പഞ്ചായത്ത് പ്രസിഡന്റ് ശ്രീലക്ഷ്മി ശ്രീകുമാര്‍ ,വൈസ് പ്രസിഡന്റ് ഡി. രവി , ചെയര്‍മാന്‍മാരായമുഹമ്മദ് ജാക്കിര്‍ ,ശാന്താ വേണുഗോപാല്‍, ശെല്‍വി ബാലന്‍ ,  ജില്ലാ പഞ്ചായത്ത് അംഗം സി.രാധാകൃഷ്ണന്‍ , ജനപ്രതിനിധികളായ പ്രജ നാരായണന്‍ , എ പരമേശ്വരന്‍, സാക്ഷരതാ മിഷന്‍ അസിസ്റ്റന്റ് ഡയറക്ടര്‍.സന്ദീപ് ചന്ദ്രന്‍ , സ്റ്റേറ്റ് പ്രോജക്ട് കോര്‍ഡിനേറ്റര്‍ ഇ വി അനില്‍, അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ പി വി പാര്‍വ്വതി , ഐ.റ്റി.ഡി.പി പ്രോജക്ട് ഓഫീസര്‍ കെ.കൃഷ്ണ പ്രകാശ് , ജനമൈത്രി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വസന്തകുമാര്‍ .കെ , സന്തോഷ്‌കുമാര്‍.ജി , സൈലന്റ് വാലി നാഷണല്‍ പാര്‍ക്ക് സോഷ്യോളജിസ്റ്റ് ഡോ.അബ്ദുള്‍ സലാം .എം.പി , കുടുംബശ്രീ യൂത്ത് കോ-ഓര്‍ഡിനേറ്റേഴ്‌സ് ശില്‍പ.വി.ആര്‍, സിന്ദുഷ , കില ഫാക്കല്‍റ്റി ദീപക്.എ ഡി , മഹിളാ സമഖ്യ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എം.റജീന , ഫാക്കല്‍റ്റി മാലതി.കെ , സി ഡി പി ഒ സജിത എന്‍ നായര്‍ , വിജിനി.കെ.വി , ജിതിന്‍.എ
എന്നിവര്‍ പ്രസംഗിച്ചു.തദ്ദേശസ്ഥാപന പ്രതിനിധികളും, വിവിധ വകുപ്പ് മേധാവികളും ചര്‍ച്ചയില്‍ പങ്കെടുത്തു.
സാക്ഷരതാ മിഷന്‍ അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ എം മുഹമ്മദ് ബഷീര്‍ സ്വാഗതവും, ജില്ലാ കോര്‍ഡിനേറ്റര്‍ പി എം അബ്ദുള്‍ കരീം നന്ദിയും പറഞ്ഞു.

date