Skip to main content

  പട്ടികജാതി-ഗോത്രവര്‍ഗ്ഗ കമ്മിഷന്‍ പരാതി പരിഹാര അദാലത്ത് 24 ന്

 

സംസ്ഥാന പട്ടികജാതി -പട്ടിക-ഗോത്ര വര്‍ഗ്ഗ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 24 ന് മലമ്പുഴ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ പരാതി പരിഹാര അദാലത്ത് നടക്കും. കമ്മീഷന്‍ ചെയര്‍മാന്‍ ബി.എസ്. മാവോജി ഐ.എ.എസ് (റിട്ട.), അംഗങ്ങളായ അഡ്വ.സിജ. പി.ജെ, എസ്. അജയകുമാര്‍ എക്‌സ് എം.പി. എന്നിവര്‍ അദാലത്തിന് നേതൃത്വം നല്‍കും. പട്ടികജാതി പട്ടിക ഗോത്ര വര്‍ഗ്ഗക്കാരുടെ വിവിധ വിഷയങ്ങളില്‍ കമ്മീഷന്‍ മുമ്പാകെ സമര്‍പ്പിച്ചിട്ടുളളതും വിചാരണയിലുളള കെസുകളില്‍ പരാതിക്കാരെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും നേരില്‍ കേട്ട് കമ്മീഷന്‍ പരാതികള്‍ തീര്‍പ്പാക്കും. പരാതി പരിഹാര അദാലത്തില്‍ ബന്ധപ്പെട്ട പോലീസ് ഓഫീസര്‍മാര്‍, വനം, റവന്യൂ, എക്‌സൈസ്, വിദ്യാഭ്യാസ, പഞ്ചായത്ത്, ആരോഗ്യം, പൊതുവിതരണം, സഹകരണം, ഭക്ഷ്യം, പട്ടികജാതി-പട്ടികവര്‍ഗ്ഗം തുടങ്ങി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ സംബന്ധിക്കും. ഫോണ്‍ : 0491-2505005.

date