Skip to main content

ദിവസവേതനാടിസ്ഥാനത്തിൽ ടെക്‌നീഷ്യനെ നിയമിക്കുന്നു

ആലപ്പുഴ: ജില്ല ആയുർവേദ ആശുപത്രിയിൽ  എക്‌സ്-റേ യൂണിറ്റിലേക്ക് ഹോസ്പിറ്റൽ മാനേജ്‌മെന്റ് കമ്മറ്റിവഴി ദിവസവേതനാടിസ്ഥാനത്തിൽ ടെക്‌നീഷ്യനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഒക്‌ടോബർ മൂന്നിന് രാവിലെ 11നാണ് ഇന്റർവ്യൂ. ജില്ല ആയുർവേദ ആശുപത്രിയിലാണ് ഇന്റർവ്യൂ.യോഗ്യത: ഗവൺമെന്റ് അംഗീകൃത റേഡിയോളജി  സർട്ടിഫിക്കറ്റ്, രണ്ടു വർഷത്തെ പ്രവൃത്തിപരിചയം അഭിലഷണീയം.

മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷൻ സിറ്റിങ്

ആലപ്പുഴ: ജില്ലയിൽ മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷൻ സെപ്റ്റംബർ മാസം നടത്തുന്ന സിററിങ്/അദാലത്ത് 24ന് രാവിലെ 10ന് സർക്കാർ ഗസ്റ്റ് ഹൗസിൽ നടക്കും. പങ്കെടുക്കുവാൻ കമ്മീഷനിൽ നിന്നും നോട്ടീസ് കൈപ്പറ്റിയ അപേക്ഷകരും ബന്ധപ്പെട്ട ബാങ്കിന്റെ പ്രതിനിധികളും  അന്നേ ദിവസം രാവിലെ 10ന് ഗസ്റ്റ് ഹൗസിൽ ഹാജരാകണം.

വിദ്യാർഥികൾക്ക് പെയിന്റിങ് മത്സരം

ആലപ്പുഴ: കൈത്തറി തുണിത്തരങ്ങളുടെ ഉപയോഗം ജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കുന്നതിന്  സർക്കാർ ഒന്നു മുതൽ 10 വരെയുള്ള സ്‌കൂൾ കുട്ടികളുടെ പെയിന്റിങ് മത്സരം ജില്ലാ തലത്തിലും, സംസ്ഥാനതലത്തിലും നടത്തും.  കുട്ടികളെ മൂന്നു വിഭാഗങ്ങളിലായി തരം തിരിച്ചാണ് മത്സരം.  ക്രയോൺ, വാട്ടർകളർ എന്നിവ ഉപയോഗിച്ച് ചിത്ര രചന നടത്താം. ഒന്നാം കാറ്റഗറി ഒന്നു മുതൽ നാലു വരെ (ക്രയോൺസ് മാത്രം),രണ്ടാം കാറ്റഗറി അഞ്ച്  മുതൽ ഏഴ്  വരെ (വാട്ടർ കളർ) മൂന്നാം കാറ്റഗറി എട്ടു മുതൽ 10 വരെ (വാട്ടർ കളർ).  ഒന്നാം വിഭാഗത്തിലേയും, രണ്ടാം വിഭാഗത്തിലേയും കുട്ടികൾക്ക് അവരുടെ ഭാവനയ്ക്കനുസരിച്ച് അവർക്കിഷ്ടമുള്ള ചിത്രങ്ങൾ വരയ്ക്കാം. മൂന്നാം വിഭാഗത്തിപ്പെട്ടവർ മത്സരത്തിന് തൊട്ടു മുൻപ് നൽകുന്ന വിഷയത്തെ ആസ്പദമാക്കി ചിത്രങ്ങൾ വരയ്ക്കേണ്ടതാണ്. വരയ്ക്കാനുള്ള പേപ്പർ വിദ്യാർത്ഥികൾക്ക് നൽകും.  മറ്റു സാമഗ്രികൾ വിദ്യാർത്ഥികൾ കരുതേണ്ടതാണ്. ജില്ലാ തലത്തിൽ ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങൾ നേടിയവർക്ക് സമ്മാനങ്ങളും, സംസ്ഥാനതലത്തിൽ മത്സരിക്കുവാൻ അവസരവും ലഭിക്കും.  ആലപ്പുഴ ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജറുടെ നേതൃത്വത്തിലാണ് ജില്ലാതല മത്സരങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്.  മത്സരത്തിൽ പങ്കെടുക്കുവാൻ താൽപര്യമുള്ള വിദ്യാർത്ഥികൾ അപേക്ഷകൾ  സെപ്റ്റംബർ 26ന്  വൈകിട്ട് അഞ്ചിനകം  ജില്ലാ വ്യവസായ കേന്ദ്രത്തിലോ താലൂക്ക് വ്യവസായ ഓഫീസുകളിലോ നൽകണം.  മത്സരം  സെപ്റ്റംബർ 28ന് രാവിലെ 11 മുതൽ ആലപ്പുഴ ജില്ലാ വ്യവസായ കേന്ദ്രത്തിൽ ആരംഭിക്കും. അപേക്ഷഫോറത്തിനായി ജില്ലാ വ്യവസായ കേന്ദ്രത്തിലോ ഉപജില്ലാ വ്യവസായ ഓഫീസിലോ ബന്ധപ്പെടാം. ഫോൺ-0477 2251272, 0477-2251632.

ഐ ആം ഫോർ ആലപ്പി:കീടനാശിനി സ്‌പ്രേയറുകൾ വിതരണം ചെയ്തു

അമ്പലപ്പുഴ: സബ് കളക്ടർ വി.ആർ ക്യഷ്ണ തേജ  മുൻകൈ എടുത്ത് നടപ്പാക്കുന്ന ഐ ആം ഫോർ ആലപ്പി പദ്ധതി പ്രകാരം പ്രളയബാധിതരായ കർഷകരെ സഹായിക്കുന്നതിനായി കീടനാശിനി സ്‌പ്രേയറുകൾ വിതരണം ചെയ്തു. ജർമ്മനി ആസ്ഥാനമായ വേൾഡ് വിഷൻ ഇന്ത്യയുടെ സഹായത്തോടെ നടത്തിയ സ്‌പ്രേയറുകളുടെ വിതരണം സബ് കളക്ടർ  നിർവ്വഹിച്ചു.വെള്ളപ്പൊക്കം മൂലം കൃഷിയും കാർഷിക ഉപകരണങ്ങളും നഷ്ടപ്പെട്ട  അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്തിലെ നൂറ്റി ഇരുപത് കർഷകർക്കാണ് സഹായമായി ആദ്യഘട്ടത്തിൽ  സ്‌പ്രേയറുകൾ നൽകിയത്.വി. ധ്യാനസുതൻ, വേൾഡ് വിഷൻ കേരള പ്രതിനിധി സജി ഐസക്ക്, ഗ്രാമ പഞ്ചായത്തംഗം മിനി വേണു, പാടശേഖര സമിതി സെക്രട്ടറിമാരായ ഡി.രാജൻ, ചന്ദ്രശേഖരൻ പിള്ള , ഉണ്ണികൃഷ്ണപിള്ള തുടങ്ങിയവർ സംസാരിച്ചു.

യൂത്ത്/യുവ ക്ലബ്ബുകൾക്ക് ജില്ലാതല
  സെവൻസ്  ഫുട്‌ബോൾ മത്സരം

ആലപ്പുഴ: കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ്   യൂത്ത്/യുവാ ക്ലബ്ബുകൾക്കായി സംഘടിപ്പിക്കുന്ന ജില്ലാതല സെവൻസ് ഫുട്‌ബോൾ മത്സരം ആലപ്പുഴ തുമ്പോളി മാതാ സീനിയർ സെക്കൻഡറി സ്‌ക്കൂൾ ഗ്രൗിൽ സെപ്റ്റംബർ 21,22 തീയതികളിൽ സംഘടിപ്പിക്കുന്നു.   ധനകാര്യ വകുപ്പു മന്ത്രി ഡോ. തോമസ് ഐസക്ക്  21 ന് ഉച്ചക്ക് 2 മണിക്ക് ഉദ്ഘാടനം ചെയ്യും. 22 ന് വൈകിട്ട് നാലിന്് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി പി. തിലോത്തമൻ  സമ്മാനദാനം നിർവ്വഹിക്കും. രജിസ്ട്രർ ചെയ്തിട്ടുള്ള എല്ലാ ടീമംഗങ്ങളും 21ന് രാവിലെ എട്ടിന്് തുമ്പോളി മാതാ സീനിയർ സെക്കൻഡറി സ്‌ക്കൂൾ ഗ്രൗണ്ടിൽ എത്തണം.

ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാർ 30ന്

ആലപ്പുഴ: പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്തിന്റെയും ആലപ്പുഴ എക്‌സൈസ് റേഞ്ചിന്റെയും ആഭിമുഖ്യത്തിൽ സെപ്റ്റംബർ  30ന്  വൈകിട്ട് മൂന്നിന് ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാർ സംഘടിപ്പിക്കും. പുന്നപ്ര വിയാനി ചർച്ച് പാരിഷ് ഹാളിലാണ് പരിപാടി. വിമുക്തി മിഷൻ  മാനേജർ കെ.കെ.അനിൽകുമാർ ഉദ്ഘാടനം നിർവഹിക്കും. പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്ത്  പ്രസിഡന്റ് സുധർമ്മ അധ്യക്ഷത വഹിക്കും.  ആലപ്പുഴ റേഞ്ച് ഓഫീസ്   എക്‌സൈസ് ഇൻസ്‌പെക്ടർ വി.ജെ.റോയ് ലഹരി വിരുദ്ധ പ്രതിജ്ഞ  എടുക്കും. ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് കെ.എസ്.ബി.സി പ്രിവന്റീവ് ഓഫീസർ വി.കെ.മനോജ്കുമാർ നയിക്കും. പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ  ഉഷ ഫ്രാൻസിസ്, കെ.എഫ് തോബിയാസ് എന്നിവർ സംസാരിക്കും.

ജില്ല വികസന സമതി യോഗം 28ന്

ആലപ്പുഴ: ജില്ലയിലെ വികസന പ്രവർത്തനങ്ങൾ, പദ്ധതി പ്രവർത്തനങ്ങൾ എന്നിവ അവലോകനം ചെയ്യുന്നതിനുള്ള ജില്ല വികസന സമിതി യോഗം സെപ്റ്റംബർ 28ന് രാവിലെ 11ന് ജില്ല കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ  ചേരും.അന്നേദിവസം രാവിലെ 10.30ന് മുന്നൊരുക്ക യോഗം ജില്ലാകളക്ടറുടെ ചേംബറിൽ കൂടും.

പോഷ ൺ എക്‌സ്പ്രസ് 22ന് ജില്ലയിലെത്തും

ആലപ്പുഴ: വനിത ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിൽ സംപുഷ്ട കേരളം പദ്ധതിയുടെ ഭാഗമായുള്ള പോഷൺ എക്‌സ്പ്രസ് ജില്ലയിൽ 22,23 തീയതികളിൽ പര്യടനം നടത്തും. 22ന് രാവിലെ കായംകുളത്ത് പ്രവേശിക്കുന്ന പര്യടന വാഹനം ഉച്ചയ്ക്ക് രണ്ടിന് ആലപ്പുഴ ബീച്ചിലെത്തും. 23ന് രാവിലെ ചേർത്തല ടൗൺ ഹാളിലും ഉച്ചയ്ക്ക് അരൂർ പഞ്ചായത്ത് കോമ്പൗണ്ടിലും എത്തിച്ചേരും. കുട്ടികളുടെ പോഷകാഹാരം സംബന്ധിച്ച വീഡിയോ പ്രദർശനവും ലഘുലേഖകളുടെ വിതരണവും നടക്കും.

date