Skip to main content

പഴമയുടെ കേളികൊട്ടുമായി ഉല്‍സവം -2018 ഇന്ന് മുതല്‍  (ജനുവരി 6)

 

കേരള സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെയും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെയും ആഭിമുഖ്യത്തില്‍ പത്താമത് ഉല്‍സവം 2018, ജനുവരി 6 മുതല്‍ 12 വരെ കോഴിക്കോട് ബീച്ച്, മാനാഞ്ചിറ മൈതാനം, മിഠായി തെരുവ് എന്നിവിടങ്ങളിലായി നടക്കും.  ഉദ്ഘാടനം വൈകുന്നേരം 5 മണിക്ക് കോഴിക്കോട് ബീച്ചില്‍ ് നടക്കും. ജില്ലാ കളക്ടര്‍ യു.വി.ജോസ്, ടൂറിസം വകുപ്പ് മേഖല ജോയിന്റ് ഡയറക്ടര്‍ സി.എന്‍ അനിതാ കുമാരി, ഡി.ടി.പി.സി. സെക്രട്ടറി ബിനോയ് വേണുഗോപാല്‍ എന്നിവരും രാഷ്ട്രീയ-സാമൂഹിക-കലാ രംഗത്തെ പ്രമുഖരും പങ്കെടുക്കും.

ഏഴ് ദിവസങ്ങളിലായി വൈകുന്നേരം 6മണി മുതല്‍ കോഴിക്കോടിന്റെ പഴയകാല കലാ-സാംസ്‌കാരികത്തികവ് കാണിക്കുന്ന വിവിധ നാട്ടു കലാരൂപങ്ങള്‍ അരങ്ങേറും.വിവിധ കലാകാരന്‍മാര്‍ നയിക്കുന്ന കാക്കാരിശ്ശി നാടകം,മുടിയാട്ട്,കരക നൃത്തം,അലാമിക്കളി,കെന്ത്രോന്‍ നൃത്തം,ചിമ്മാനക്കളി, പടയണി, നാടന്‍ പാട്ട്,മാപ്പിളപ്പാട്ട്,മാര്‍ഗ്ഗം കളി തുടങ്ങിയ കലാരൂപങ്ങള്‍ പ്രദര്‍ശിപ്പിക്കും.ഉദ്ഘാടന ദിവസം വട്ടപ്പാട്ട്,ഒപ്പന, ശീതങ്കന്‍ തുള്ളല്‍ എന്നിവ കോഴിക്കോട് ബീച്ചിലും വില്‍പാട്ട് മിഠായിതെരുവിലുമായി നടക്കും.
 

date