Skip to main content

ഏഴാംതരം തുല്യത പരീക്ഷ  മൂല്യനിര്‍ണയം പൂര്‍ത്തിയായി     

സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി  ഡിസംബര്‍ 16, 17 തീയതികളിലായി നടത്തിയ ഏഴാംതരം തുല്യതാ പരീക്ഷയില്‍ കണ്ണൂര്‍ ജില്ലയില്‍ നിന്നും എഴുതിയ 363 പഠിതാക്കളുടെ ഉത്തരപേപ്പറുകളുടെ മൂല്യനിര്‍ണയം പാലയാട് ഡയറ്റിന്റെ നേതൃത്വത്തില്‍ പൂര്‍ത്തിയായി. ഡയറ്റ് പ്രിന്‍സിപ്പല്‍ കെ. പ്രഭാകരന്‍ മാസ്റ്ററും, സാക്ഷരതാ-തുല്യത പദ്ധതികളുടെ ചുമതല വഹിക്കുന്ന  സീനിയര്‍ ഫാക്കല്‍റ്റി ഇ. പത്മനാഭന്‍ മാസ്റ്ററും മൂല്യനിര്‍ണയത്തിന്  നേതൃത്വം നല്‍കി.  മാര്‍ക്ക് ക്രോഡീകരണം സാക്ഷരതാ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്ററും ഡയറ്റ് പ്രിന്‍സിപ്പലും ഒപ്പ് വച്ച് സംസ്ഥാനതല ഫലപ്രഖ്യാപനത്തിനായി  സംസ്ഥാന സാക്ഷരതാ മിഷനില്‍ സമര്‍പ്പിച്ചു. ജനുവരി 10 നകം ഫലപ്രഖ്യാപനം ഉണ്ടാകും. ഏഴാംതരം വിജയിക്കുവര്‍ക്ക് ഈ വര്‍ഷം തന്നെ പത്താംതരം തുല്യത കോഴ്‌സിന് ചേരാന്‍ അവസരമുണ്ടാകുമെന്നും  ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു.

date