Skip to main content
ഗാന്ധിജയന്തി വാരാഘോഷത്തോടനുബന്ധിച്ച് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ചിത്രരചനാ- പോസ്റ്റര്‍ ഡിസൈനിംഗ് മത്സര വേദിയില്‍ ചിത്രകലാ വിദഗ്ധന്‍ കെ.ആര്‍. ഹരിലാല്‍ കുട്ടികള്‍ക്ക് ചിത്രകലയെക്കുറിച്ച് വിശദീകരിച്ചു കൊടുക്കുന്നു.

ഗാന്ധിജയന്തി വാരാഘോഷം: ഗാന്ധിയെ അറിഞ്ഞും വരച്ചും ചിത്രരചനാ മത്സരം

ഗാന്ധിജയന്തി വാരാഘോഷത്തോടനുബന്ധിച്ച് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ചിത്രരചനാ- പോസ്റ്റര്‍ ഡിസൈനിംഗ് മത്സരം വിദ്യാര്‍ഥികള്‍ക്ക് വേറിട്ട അനുഭവമായി. മത്സരം എന്നതിലുപരി ചിത്രകല പരിശീലനത്തിനുള്ള വേദി കൂടിയായി മാറി. റിട്ട അധ്യാപകനും ചിത്രകലാ വിദഗ്ധനുമായ കെ.ആര്‍. ഹരിലാല്‍ ആണ് ചിത്രകലയുടെ പ്രാഥമിക പാഠങ്ങള്‍ കുട്ടികള്‍ക്ക് പകര്‍ന്നു നല്‍കിയത്. ചെറുതോണി പോലീസ് അസോസ്സിയേഷന്‍ ഹാളില്‍ നടന്ന പരിപാടിയില്‍ അദ്ദേഹം കുട്ടികള്‍ക്ക് ചിത്രകലയെക്കുറിച്ചും പോസ്റ്റര്‍ ഡിസൈനിംഗിനെക്കുറിച്ചും വിശദീകരിച്ചു കൊടുത്തു.
ജില്ലയുടെ വിവിധ സ്‌കൂളുകളില്‍ നിന്നായി 20 വിദ്യാര്‍ഥികള്‍ മത്സരത്തില്‍ പങ്കെടുത്തു.  മത്സരത്തല്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍ വകുപ്പ് പ്രസിദ്ധീകരിച്ച ജീവിത വിജയത്തിന് ഗാന്ധി സുക്തങ്ങള്‍, ഗാന്ധിയെ കുറിച്ചുള്ള മലയാള കവിതാ പുസ്തകം പ്രണാമം എന്നിവയും വിതരണം ചെയ്തു.     ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ മൂലമറ്റം സേക്രഡ് ഹാര്‍ട്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ റോസന്ന സിബി ഒന്നാം സമ്മാനവും, വാഴത്തോപ്പ്  ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ  എബിന്‍ സേവ്യര്‍ രണ്ടും അഖില്‍ പി.ഒ മുന്നാം സമ്മാനവും നേടി. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ മൂലമറ്റം സേക്രഡ് ഹാര്‍ട്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ബ്രിഡ്ജറ്റ് സിബി ഒന്നാം സമ്മാനവും പൈനാവ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ ഈശ്വരന്‍ രണ്ടാം സമ്മാനവും നേടി. എം. ആര്‍.എസിലെ  അജിത്തും സുമേഷും മുന്നാം സമ്മാനം പങ്കിട്ടു.   യു.പി വിഭാഗം മസരത്തില്‍ പൈനാവ് കേന്ദ്രീയ വിദ്യാലയത്തിലെ അഭിഷേക് ബി.എസ് ഒന്നാം സമ്മാനവും അഭിനന്ദ് ബി.എസ് രണ്ടാം സമ്മാനവും എം.ആര്‍.എസിലെ സുബിത്ത് സുനില്‍ മുന്നാം സമ്മാനവും നേടി.  മത്സരത്തില്‍ വിജയികളായ വിദ്യാര്‍ത്ഥികള്‍ക്ക് 9 ന് അടിമാലി പഞ്ചായത്ത് ടൗണ്‍ ഹാളില്‍ നടക്കുന്ന ഗാന്ധിജയന്തി വാരാഘോഷം സമാപന സമ്മേളനത്തില്‍ സമ്മാനം വിതരണം ചെയ്യും.   ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് അസിസ്റ്റന്റ് എഡിറ്റര്‍ എന്‍.ബി ബിജു പരിപാടികള്‍ക്ക് നേതൃത്വം നല്‍കി

date