Post Category
ചിന്താവിഷ്ടയായ സീത നൂറാം വാർഷികാഘോഷം
കുമാരനാശാന്റെ ചിന്താവിഷ്ടയായ സീത ഖണ്ഡ്യകാവ്യത്തിന്റെ പ്രസിദ്ധീകരണത്തിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ചു ജില്ലകളിൽ സംവാദ സദസ്സുകൾ സംഘടിപ്പിക്കുന്നു. തോന്നയ്ക്കൽ കുമാരനാശാൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സഹകരണത്തോടെ തെരെഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിൽ വായനശാലകളുടെ നേതൃത്വത്തിലാണ് സംവാദസദസ്സുകൾ സംഘടിപ്പിക്കുന്നത്. സംവാദ സദസ്സുകളുടെ ജില്ലാതല ഉദ്ഘാടനം (ഒക്ടോബർ 12) രാവിലെ 10 ന് തൃശൂർ ഗവണ്മെന്റ് മോഡൽ ഗേൾസ് ഹൈസ്കൂളിൽ ലൈബ്രറി കൗൺസിൽ പ്രസിഡെന്റ് മുരളിപെരുനെല്ലി എംഎൽഎ യുടെ അധ്യക്ഷതയിൽ ഡോ. മ്യുസ് മേരി ജോർജ് നിർവഹിക്കും. ഡോ. എൻ ആർ ഗ്രാമപ്രകാശ്, പി എൻ ഗോപി കൃഷ്ണൻ, വനിതാസാഹിതി ജില്ലാ സെക്രട്ടറി ശ്രീലത വർമ്മ, ഡോ. ടി കെ കലമോൾ, ഡോ. ജൂലിയ ഡേവിഡ് എന്നിവർ സംവാദ സദസ്സുകൾക്കു നേതൃത്വം നൽകും.
date
- Log in to post comments