Skip to main content

റവന്യൂ ജില്ലാ കായിക മേള തുടങ്ങി

ത്യശൂർ റവന്യൂ ജില്ലാ കായിക മേള ത്യശൂർ ഗവ. എഞ്ചീനിയറിങ്ങ് കോളേജ് ഗ്രൗണ്ടിൽ പ്രൊഫ. കെ യു അരുണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഉപജില്ലാ വിദ്യാഭ്യാസ ഡയറകടർ ഗീതാ എൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡണ്ട് കെ ആർ സാംബശിവൻ, വിദ്യാഭ്യാസ ഓഫിസർ എ കെ സുലോചന, കെ ആർ സുരേഷ്, സിജു പി ജോൺ, എ എസ് മിഥുൻ തുടങ്ങിയവർ പങ്കെടുത്തു. ജില്ലയിലെ 12 ഇടങ്ങളിലായി 12 ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്. ഉദ്ഘാടന വേദിയായ ഗ്രൗണ്ടിൽ നടന്ന കബഡി, ഖൊഖൊ എന്നീ മത്സരങ്ങൾക്കായി വിവിധ സബ് ജില്ലകളിൽ നിന്നായി 24 ടീമുകൾ എത്തിയിരുന്നുവെങ്കിലും ഉച്ചക്ക് ശേഷം ഉണ്ടായ കനത്ത മഴയെ തുടർന്ന് മത്സരങ്ങൾ നിർത്തിവെച്ചു. ഈ മത്സരങ്ങൾ ഒക്‌ടോബർ 12 ന് നടത്തും. വെള്ളിയാഴ്ച (ഒക്‌ടോബർ 11) നിശ്ചയിച്ച മത്സരങ്ങൾ മാറ്റമില്ലാതെ നടക്കും. ഹോക്കി, ഫുട്‌ബോൾ, ക്രിക്കറ്റ്, വോളിബോൾ, ഷട്ടിൽ കബഡി, ഖൊഖൊ, ചെസ്, ടേബിൾ ടെന്നിസ,് ബാസക്കറ്റ് ബോൾ എന്നീ മത്സരങ്ങളാണ് പ്രധാനമായി 12 ഇടങ്ങളിലായി നടക്കുന്നത.്

date