Skip to main content

ശിൽപശാല 22 ലേക്ക് മാറ്റി

ജില്ലാ പട്ടികജാതി വികസന വകുപ്പ് തൃശൂർ ടൗൺ ഹാളിൽ ഒക്‌ടോബർ 18 ന് നടത്താനിരുന്ന ബോധവൽക്കരണ ശിൽപശാല ഒക്‌ടോബർ 22 ന് ലേക്ക് മാറ്റി. എസ്എസ്എൽസി, പ്ലസ്ടു, ഐടിഐ, ഡിപ്ലോമ, ഡിഗ്രി പാസ്സായവരും നിലവിൽ പഠനം തുടരാത്തവരുമായ പട്ടികജാതി വിഭാഗത്തിലുളളവർ ജാതി, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റും ബാങ്ക് അക്കൗണ്ട് പാസ് ബുക്കും സഹിതം എത്തണമെന്ന് ജില്ലാ ഓഫീസർ അറിയിച്ചു. ഫോൺ: 0487 2360381.

date