Skip to main content

ക്ഷയരോഗചികിത്സാ പിന്തുണ ജില്ലാ സമിതി രൂപീകരണം

ക്ഷയരോഗചികിത്സാ പിന്തുണ ജില്ലാ സമിതി രൂപീകരണം യോഗം ഒക്‌ടോബർ 15 രാവിലെ പത്തിന് ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ പ്രസിഡണ്ട് മേരി തോമസ് ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡണ്ട് എൻ കെ ഉദയപ്രകാശൻ അദ്ധ്യക്ഷത വഹിക്കും. ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ മഞ്ജുളാരുണൻ മുഖ്യാതിഥിയാകും. ഡിഎംഒ ഡോ. കെ ജെ റീന സന്ദേശം നൽകും. ജില്ലാ ക്ഷയരോഗ ഓഫീസർ ഡോ. സുജ അലോഷ്യസ്, ക്ഷയരോഗ കൺസൾട്ടന്റ് ഡോ. പി സജീവ് കുമാർ, ഡെപ്യൂട്ടി ഡിഎംഒ ഡോ. അനൂപ്, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ടി വി സതീശൻ എന്നിവർ പങ്കെടുക്കും.
 

date