Skip to main content

ഹജ്ജ്  ഓണ്‍ലൈന്‍ അപേക്ഷ- അക്ഷയ സംരംഭകര്‍ക്ക് പരിശീലനം നല്‍കി

    2020 വര്‍ഷത്തേക്കുള്ള ഹജ്ജ് തീര്‍ത്ഥാടനത്തിനുള്ള അപേക്ഷ ഓണ്‍ലൈനായി  സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലയിലെ അക്ഷയ സംരഭകര്‍ക്ക് പരിശീലനം നല്‍കി. പരിശീലനത്തിന്റെ     ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ്  ഹാളില്‍ ജില്ലാ കലക്ടര്‍  ജാഫര്‍ മലിക് ഉദ്ഘാടനം  ചെയ്തു. പരിശീലനത്തിന് ഹജ്ജ് കോ-ഓര്‍ഡിനേറ്റര്‍  പി.കെ അസൈന്‍ നേതൃത്വം നല്‍കി.  ലൈഫ് മിഷന്‍  പ്രൊജക്ട്  പരിശീലനത്തിന് മഷൂര്‍ അഹമ്മദ്, സലാഹുദ്ദീന്‍ എന്നിവരും, ദത്തെടുക്കല്‍ ഓണ്‍ലൈന്‍ പരിശീലനത്തിന് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ ഫസല്‍ പുള്ളാട്ടും  നേതൃത്വം നല്‍കി. മുനിസിപ്പല്‍ കൗണ്‍സിലര്‍ മുസ്ലിയാര്‍ സജീര്‍ അധ്യക്ഷത വഹിച്ചു. അക്ഷയ ജില്ലാ പ്രൊജക്ട് മാനേജര്‍ പി.ജി ഗോകുല്‍, അസി. സെക്രട്ടറി ടി.കെ. അബ്ദുറഹ്മാന്‍, റഹ്മത്തുള്ള താപ്പി തുടങ്ങിയവര്‍ സംസാരിച്ചു.
 

date