Skip to main content

വിവാഹ പൂര്‍വ്വ കൗണ്‍സലിങ് സംഘടിപ്പിച്ചു

സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ്  വേങ്ങര മൈനോറിറ്റി കോച്ചിങ്ങ് സെന്ററുമായി സഹകരിച്ച് വിവാഹ പൂര്‍വ്വ കൗണ്‍സലിങ്ങ് കോഴ്‌സ് സംഘടിപ്പിച്ചു. മൊറയൂര്‍ യൂനിറ്റി പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയില്‍ സംഘടിപ്പിച്ച പരിപാടി മലപ്പുറം പ്രിന്‍സിപ്പാള്‍ പ്രൊഫ. പി.മമ്മദ് ഉദ്ഘാടനം ചെയ്തു. സൊസൈറ്റി ചെയര്‍മാന്‍ അഹമ്മദ് കബീര്‍ അധ്യക്ഷത വഹിച്ചു. മൊറയൂര്‍ ഗ്രാമ പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ ഖാദീജ സലാം,  എം.വി മുഹമ്മദ് സലീം മൗലവി, കോ ഓഡിനേറ്റര്‍ സി.കെ മമ്മദ്, സെക്രട്ടറി കെ.എം ശാക്കിര്‍ തുടങ്ങിയവര്‍ സംസാരിച്ചു. 
 

date