Skip to main content

മികച്ച ഭിന്നശേഷി ജീവനക്കാർക്കും തൊഴിൽദായകർക്കും സ്ഥാപനങ്ങൾക്കുമുളള സംസ്ഥാന അവാർഡിന് അപേക്ഷിക്കാം

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഉൾപ്പെടെ കേന്ദ്ര സംസ്ഥാന സർക്കാർ വകുപ്പുകൾ, പൊതുമേഖല, സഹകരണ സ്ഥാപനങ്ങൾ, സ്വകാര്യമേഖലാ സ്ഥാപനങ്ങൾ എന്നിവയിൽ ജോലി ചെയ്യുന്ന അന്ധർ, ബധിരർ, അസ്ഥിസംബന്ധ വൈകല്യമുളളവർ, മാനസിക വെല്ലുവിളി നേരിടുന്നവർ/ബുദ്ധിമാന്ദ്യം സംഭവിച്ചവർ എന്നീ വിഭാഗങ്ങളിൽപ്പെട്ട ഭിന്നശേഷി ജീവനക്കാർക്കും, മേഖലയിൽ ഏറ്റവും കൂടുതൽ ഭിന്നശേഷിക്കാർക്ക് തൊഴിൽ നൽകിയിട്ടുളള തൊഴിൽദായകർക്കും, ഭിന്നശേഷിക്ഷേമ രംഗത്ത് മികച്ച സേവനം അനുഷ്ഠിക്കുന്ന സ്ഥാപനങ്ങൾക്കുമായി 2019 വർഷത്തേക്കുളള സംസ്ഥാന അവാർഡിന് നിശ്ചിത ഫോമിൽ അപേക്ഷ ക്ഷണിച്ചു. മുൻവർഷങ്ങളിൽ സംസ്ഥാന അവാർഡ് ലഭിച്ചിട്ടുളളവർ വീണ്ടും അപേക്ഷിക്കാൻ പാടില്ല. ഒരു സ്ഥാപനത്തിലെ മൊത്തം ജീവനക്കാരിൽ രണ്ടോ അതിലധികമോ ശതമാനം ജീവനക്കാർ ഭിന്നശേഷിക്കാരാണെങ്കിൽ മാത്രമേ സ്ഥാപനങ്ങൾക്ക് തൊഴിൽദായകർക്കുളള അവാർഡിന് അപേക്ഷിക്കുവാൻ അർഹതയുണ്ടാകൂ.
ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി മികച്ച സേവനം കാഴ്ചവയ്ക്കുന്ന സ്ഥാപനങ്ങൾക്കാണ് സംസ്ഥാന സർക്കാർ ക്യാഷ് അവാർഡ് നൽകുന്നത്. സ്ഥാപനങ്ങളുടെ സേവന മേൻമയുടെ അടിസ്ഥാനത്തിലാണ് അവാർഡ് നൽകുക.
ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും ചേർന്നതാണ് അവാർഡ്. നിശ്ചിത ഫോമിൽ പൂരിപ്പിച്ച അപേക്ഷ, അപേക്ഷകന്റെ ഔദ്യോഗിക രംഗത്തെ പ്രവർത്തനം, മറ്റ് പ്രവർത്തന മണ്ഡലങ്ങളെ സംബന്ധിച്ച വിവരങ്ങൾ/കഴിവുകൾ വ്യക്തമാക്കുന്നതിനുളള വിവരങ്ങൾ (സി.ഡിയിലും) വൈകല്യം തെളിയിക്കുന്നതിനുളള രേഖകൾ, ഫോട്ടോ-പാസ്‌പോർട്ട് & ഫുൾസൈസ് (വൈകല്യം ബോധ്യപ്പെടുത്തുന്ന രീതിയിലുളളത്) സഹിതം ഒക്‌ടോബർ 20ന് മുമ്പ് അതാത് ജില്ലാ സാമുഹ്യനീതി ഓഫീസുകളിൽ സമർപ്പിക്കണം. സ്ഥാപനങ്ങളുടെ അപേക്ഷയിൽ അതിന്റെ പ്രവർത്തനങ്ങളും ഫോട്ടോയും സി.ഡിയിൽ ഉൾപ്പെടുത്തി, പൂരിപ്പിച്ച അപേക്ഷഫോം സമർപ്പിക്കണം. വിശദവിവരങ്ങൾ സാമൂഹ്യനീതി വകുപ്പിന്റെ വെബ്‌സൈറ്റായ www.swdkerala.gov.in  ലഭിക്കും.
പി.എൻ.എക്‌സ്.3664/19

date