Skip to main content

ഹരിത ദൃഷ്ടി മൊബൈല്‍ ആപ്പ് ; പന്തലായനി ബ്ലോക്ക്തല പരിശീലനം നടത്തി

 

ഹരിതകേരളം മിഷനും ഇന്‍ഫര്‍മേഷന്‍ കേരള മിഷനും കിലയും സംയുക്തമായി പന്തലായനി ബ്ലോക്കിലെ പഞ്ചായത്ത് തല നിര്‍വ്വഹണോദ്യാഗസ്ഥര്‍ക്ക് ഹരിത ദൃഷ്ടി ആപ്ലിക്കേഷന്‍ പരിശീലനം നടത്തി.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും കൃഷി, ജല, ശുചിത്വമിഷനുകളുടേയും പ്രവര്‍ത്തനങ്ങള്‍ കൃത്യമായി വിലയിരുത്തുക എന്ന ലക്ഷ്യത്തോടെ ഹരിത കേരളം മിഷന്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി & മാനേജ്മെന്റ് - കേരള (IIITM-K) യുടെ സാങ്കേതിക സഹായത്തോടെ വികസിപ്പിച്ച മൊബൈല്‍ ആപ്ലിക്കേഷനും വെബ് ആപ്ലിക്കേഷനും ഉള്‍പ്പെട്ട  ഇ - മോണിറ്ററിംഗ് സംവിധാനമാണ് ഹരിതദൃഷ്ടി.

 

കൊയിലാണ്ടി ബ്ലോക്ക് വിപണന കേന്ദ്രം ഹാളില്‍ നടന്ന പരിപാടിയില്‍ കില സെന്റര്‍ കോര്‍ഡിനേറ്റര്‍ ബാലകൃഷ്ണന്‍  കെ. വി,  ഹരിതകേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി.പ്രകാശ് എന്നിവര്‍ സംസാരിച്ചു. ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ ടെക്‌നിക്കല്‍ ഓഫീസര്‍മാരായ സാജിദ്  എന്‍.എം, ശിവകുമാര്‍ വി എന്നിവര്‍ ക്ലാസെടുത്തു.പരിശീലനത്തില്‍ പന്തലായനി ബ്ലോക്കിലെ 5 പഞ്ചായത്തുകളിലെയും  നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. ഹരിത കേരളം മിഷന്‍ റിസോഴ്സ് പേഴ്‌സന്‍മാരായ താര എം.എം, അനഘ എം, ബ്ലോക്ക് ജനറല്‍ എക്റ്റന്‍ഷന്‍ ഓഫീസര്‍ സതീഷ് കെ. വി, എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ സന്തോഷ് കെ. കെ  എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി.

 

 

പരാതി പരിഹാര അദാലത്ത് മാറ്റി വെച്ചു

 

 

ഒക്‌ടോബര്‍ 19 ന് നടത്താനിരുന്ന കോഴിക്കോട് താലൂക്ക് തല പരാതി പരിഹാര അദാലത്ത് നവംബര്‍ രണ്ടിലേക്ക് മാറ്റിവെച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. അന്നേ്ദിവസം രാവിലെ 10 മണി മുതല്‍ കോഴിക്കോട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ അദാലത്ത് നടത്തും. സിഎംഡിആര്‍എഫ്-എല്‍ആര്‍എം കേസുകള്‍, റേഷന്‍കാര്‍ഡ് സംബന്ധിച്ച പരാതികള്‍, സ്റ്റാറ്റിയൂട്ടറി ആയി ലഭിക്കേണ്ട പരിഹാരം എന്നിവ ഒഴിച്ചുളള പരാതികള്‍/അപേക്ഷകള്‍ എന്നിവ അദാലത്തില്‍ ജില്ലാ കലക്ടര്‍ക്ക് നേരിട്ട് സമര്‍പ്പിക്കാം.

 

 

വാഹന ലേലം 30 ന്

 

ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണല്‍ കാര്യാലയത്തിന്റെ ഔദ്യോഗിക വാഹനം  (കെ എല്‍. 11 എ.ബി 7851  അംബാസിഡര്‍ കാര്‍) ഒക്‌ടോബര്‍ 30 ന് രാവിലെ 11 മണിക്ക് കോഴിക്കോട് ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണല്‍ ഓഫീസില്‍ ലേലം ചെയ്യും. ഫോണ്‍ - 0495 2370235.

 

 

വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം 

 

 

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായ  തൊഴിലാളികളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന്  അപേക്ഷ ക്ഷണിച്ചു. എട്ടാം ക്ലാസ് മുതല്‍ പി.ജി വരെയുള്ള കോഴ്‌സുകള്‍ക്ക് സ്‌കോളര്‍ഷിപ്പ് ലഭിക്കും. ഹയര്‍സെക്കണ്ടറി മുതലുള്ള കോഴ്‌സുകള്‍ക്ക് യോഗ്യതാ പരീക്ഷക്ക് 50 ശതമാനം  മാര്‍ക്ക്/ഗ്രേഡ് ലഭിച്ചിരിക്കണം.  അപേക്ഷ ഫോം    ബോര്‍ഡിന്റെ ഔദ്യോഗിക വെബ് സൈറ്റില്‍ ലഭ്യമാണ്. (kmtwwfb.org) അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 15. ഫോണ്‍. 0495-2767213.

 

 

 

date