Skip to main content

ലാറ്റിൻ അമേരിക്ക ഇന്ന്; പ്രഭാഷണം ഇന്ന് (ഒക്ടോബർ 16)

കേരള ചരിത്ര ഗവേഷണ കൗൺസിൽ സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിലുമായി ചേർന്ന് സംഘടിപ്പിക്കുന്ന 'ലാറ്റിൻ അമേരിക്ക ഇന്ന്: ആധുനികത, വികസനം, പരിവർത്തനം' എന്ന വിഷയത്തിൽ  അർജന്റീനയിലെ സൻ മാർട്ടിൻ ദേശീയ സർവകലാശാലയിലെ ഗവേഷണ ഡയറക്ടറും ഉന്നതവിദ്യാഭ്യാസ കൗൺസിലിന്റെ എറുഡൈറ്റ് സ്‌കോളറുമായ പ്രൊഫസർ ജുവാൻ ഫെർണാണ്ടൊ കാൽഡെറോൺ ഗുറ്റിറെ ഇന്ന്  (ഒക്ടോബർ 16) പ്രഭാഷണം നടത്തും.
തിരുവനന്തപുരത്ത് മാസ്‌കറ്റ് ഹോട്ടലിലെ ഹാർമണി ഹാളിൽ രാവിലെ 11ന് ആരംഭിക്കുന്ന സെഷനിൽ 'ലാറ്റിൻ അമേരിക്കൻ ആധുനികത ഒരു പാരസ്പരിക-സാംസ്‌കാരിക ശൃംഖല എന്ന നിലയിൽ: അനിശ്ചിതത്വത്തിന്റെയും പുതിയ വെല്ലുവിളികളുടെയും ആഗോള പശ്ചാത്തലത്തിൽ' എന്ന വിഷയത്തിലാണ് ആദ്യപ്രഭാഷണം.  സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിൽ വൈസ്‌ചെയർമാൻ പ്രൊഫസർ രാജൻ ഗുരുക്കൾ അധ്യക്ഷത വഹിക്കും. വൈകിട്ട് മൂന്നിന് ആരംഭിക്കുന്ന സെഷനിൽ 'ജനപ്രിയ ജനാധിപത്യ സിദ്ധാന്തം എന്നാലെന്താണ്? ലാറ്റിൻ അമേരിക്കൻ ചർച്ചകൾ' എന്ന വിഷയത്തിലാണ് പ്രൊഫസർ ജുവാൻ ഫെർണാണ്ടൊയുടെ പ്രഭാഷണം. ഉന്നതവിദ്യാഭ്യാസ കൗൺസിൽ മെമ്പർ സെക്രട്ടറി ഡോ.രാജൻ വർഗീസ് അധ്യക്ഷത വഹിക്കും. ഒക്ടോബർ 11ന് കണ്ണൂർ സർവകലാശാലയിലും 14ന് എം.ജി.യൂണിവേഴ്സിറ്റിയിലും പ്രൊഫസർ ജുവാൻ ഫെർണാണ്ടൊ 'ലാറ്റിൻ അമേരിക്ക ഇന്ന്: ആധുനികത, വികസനം, പരിവർത്തനം' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തിയിരുന്നു.
പി.എൻ.എക്‌സ്.3667/19

date