Skip to main content

കോഴിക്കുഞ്ഞുങ്ങൾക്ക് ബുക്കിംഗ് സ്വീകരിച്ചു

തിരുവനന്തപുരം ജില്ലാപഞ്ചായത്ത് ചെറ്റച്ചൽ ജഴ്‌സി ഫാം എക്സ്റ്റൻഷൻ യൂണിറ്റിൽ പുതുതായി ഹാച്ചറിയിൽ നിന്നും വിരിയിച്ചിറക്കുന്ന കോഴിക്കുഞ്ഞുങ്ങളെ ആവശ്യമുള്ളവർ ഫാം ഓഫീസിൽ ബുക്ക് ചെയ്യണമെന്ന് അസിസ്റ്റന്റ് ഡയറക്ടർ അറിയിച്ചു. ഒരു ദിവസം പ്രായമായ ഇറച്ചിക്കോഴിക്കുഞ്ഞുങ്ങളെയും മുട്ടക്കോഴിക്കുഞ്ഞുങ്ങളെയുമാണ് ഫാമിൽ നിന്നും വിൽപ്പന നടത്തുന്നത്.  പ്രതിമാസം 40,000 കുഞ്ഞുങ്ങളെ വിരിയിക്കാനുള്ള ശേഷിയാണ് ഹാച്ചറിക്കുള്ളത്.  ഫോൺ: 0472-2849664, 6238962595.
പി.എൻ.എക്‌സ്.3669/19

date