Skip to main content

എറിയാട് പഞ്ചായത്തിൽ കേരളോത്സവം 22 മുതൽ

യുവജനങ്ങളുടെ കലാ-സാംസ്‌കാരിക- കായിക കഴിവുകൾ പ്രകടിപ്പിക്കുന്നതിന് അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന യുവജന ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ എറിയാട് ഗ്രാമപഞ്ചായത്തിൽ ഈ മാസം 22 മുതൽ 27 വരെ കേരളോത്സവം സംഘടിപ്പിക്കുന്നു. ഇതിനു മുന്നോടിയായി 22ന് വൈകിട്ട് നാലുമണിക്ക് നടത്തുന്ന ഇരുചക്രവാഹന വിളംബരജാഥ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ. വി.എ. സബാഹ് ഉദ്ഘാടനം ചെയ്യും. 23ന് രാവിലെ 7 30ന് മുനക്കൽ ബീച്ച് നടക്കുന്ന ട്വൻറി ട്വൻറി ക്രിക്കറ്റ് മത്സരം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.എം അബ്ദുള്ള ഉദ്ഘാടനം ചെയ്യും. രാവിലെ എട്ടിന് സൈനപ്പൻ സ്മാരക റോളിംഗ് ട്രോഫിക്ക് വേണ്ടിയുള്ള ക്രോസ് കൺട്രി മത്സരം പേ ബസാർ ജംഗ്ഷനിൽ പഞ്ചായത്ത് പ്രസിഡൻറ് പ്രസാദിനി മോഹനൻ ഫ്‌ളാഗ് ഓഫ് ചെയ്യും. 10 മണിക്ക് അത്ലറ്റിക് മത്സരങ്ങൾ( ചേരമാൻ മൈതാനി), 10 മണിക്ക് കലാമത്സരങ്ങൾ(എറിയാട് എം.എ.എൽ.സി), വൈകീട്ട് 4 മണിക്ക് വി.എം നിഷാദ് സ്മാരക റോളിംഗ് ട്രോഫിയ്ക്ക് വേണ്ടിയുള്ള ഷട്ടിൽ ബാഡ്മിന്റൺ മത്സരങ്ങൾ (ചേരമാൻ മൈതാനി) 24ന് രാവിലെ 7.30ന് ടി.എ സഗീർ സ്മാരക റോളിംഗ് ട്രോഫിയ്ക്ക് വേണ്ടിയുള്ള ഫുട്ബോൾ, രാവിലെ 9 ന് കബഡി, 11ന് വടംവലി (ചേരമാൻ മൈതാനി), 25ന് രാവിലെ 8ന് ചെസ്സ് മത്സരം, 9ന് വോളിബോൾ മത്സരം (എം.എ.എൽ.സി എറിയാട്), 26ന് രാവിലെ 9ന് മെഹന്തി മത്സരം, സ്റ്റേജ്കലാമത്സരങ്ങൾ (എം.എ.എൽ.സി എറിയാട്), 27ന് വൈകീട്ട് 4ന് ദഫ്മുട്ട് (എം.എ.എൽ.സി എറിയാട്) എന്നിവ സംഘടിപ്പിക്കും. വൈകീട്ട് 6ന് നടക്കുന്ന സാംസ്‌കാരികസമ്മേളനവും മികവ് തെളിയിച്ചവരെ ആദരിക്കലും സമ്മാനദാനവും ഇ.ടി. ടൈസൺ മാസ്റ്റർ എംഎൽഎ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്തംഗം നൗഷാദ് കൈതവളപ്പിൽ മുഖ്യാതിഥിയാകും. രാത്രി 8 മണിക്ക് ഏകാങ്ക നാടക മത്സരങ്ങളും നടക്കും.
എറിയാട് പഞ്ചായത്തിൽ സ്ഥിരതാമസം ഉള്ളവരും 2018 സെപ്റ്റംബർ ഒന്നിന് 15 വയസ്സ് തികഞ്ഞവരും 40 വയസ്സ് കവിയാത്തവരുമായ യുവജനങ്ങൾക്ക് മാത്രമാണ് മത്സരത്തിൽ പങ്കെടുക്കാൻ അർഹത. അത്ലറ്റിക്‌സ് ഇനങ്ങളിൽ 15 മുതൽ 20 വയസ്സു വരെ പ്രായമുള്ളവർക്ക് സീനിയർ ആൺ /പെൺ വിഭാഗത്തിലും 21 മുതൽ 40 വയസ്സുവരെ പ്രായമുള്ളവർക്ക് പുരുഷൻ/ വനിതാ വിഭാഗത്തിലും ആണ് മത്സരിക്കേണ്ടത്. മറ്റ് മത്സരങ്ങൾക്ക് ഇത് ബാധകമല്ല. കലാസാംസ്‌കാരിക ഇനങ്ങളിൽ ടീം മത്സര ഇനങ്ങൾ കൂടാതെ ഒരാൾക്ക് നാല് വ്യക്തിഗത ഇനങ്ങളിലും അത്ലറ്റിക്‌സ് ഇനങ്ങളിൽ ഒരാൾക്ക് മൂന്ന് ഇനങ്ങളിലും റിലേയിലും പങ്കെടുക്കാവുന്നതാണ്. കൂടുതൽ വിശദാംശങ്ങൾക്ക് 0480-2819267 എന്ന നമ്പറിൽ ബന്ധപ്പെടണം എന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.

date