Skip to main content

കൊടുങ്ങല്ലൂർ ഉപജില്ല സ്‌കൂൾ ശാസ്‌ത്രോത്സവം

കൊടുങ്ങല്ലൂർ ഉപജില്ല സ്‌കൂൾ ശാസ്‌ത്രോൽസവം ശൃംഗപുരം ഗവ.ബോയ്‌സ് ഹയർ സെക്കന്ററി സ്‌കൂളിൽ അഡ്വ. വി ആർ സുനിൽകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ കെ ആർ ജൈത്രൻ അദ്ധ്യക്ഷത വഹിച്ചു. എറിയാട് പഞ്ചായത്ത് പ്രസിഡണ്ട് പ്രസാദിനി മോഹനൻ, എഇഒ എം വി ദിനകരൻ, നഗരസഭ കൗൺസിലർ എം എസ് വിനയകുമാർ, കെ ഡി വിക്രമാദിത്യൻ, കെ വി രാമചന്ദ്രൻ, പി കെ മോഹിനി എന്നിവർ സംസാരിച്ചു. ഇന്ന് (ഒക്ടോബർ 16) വൈകീട്ട് നടക്കുന്ന സമാപന സമ്മേളനം കയ്പമംഗലം നിയോജകമണ്ഡലം എംഎൽഎ ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎ ഉദ്ഘാടനം ചെയ്യും. മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. കെ അബീദലി അദ്ധ്യക്ഷത വഹിക്കും.

date