Skip to main content

ഇതര സംസ്ഥാന തൊഴിലാളികൾക്ക് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

അന്തിക്കാട് ഗ്രാമപഞ്ചായത്തിൽ ഇതര സംസ്ഥാന തൊഴിലാളികൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. അന്തിക്കാട് ഗ്രാമപഞ്ചായത്തിന്റെയും കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന്റെയും ആഭിമുഖ്യത്തിലാണ് മെഡിക്കൽ ക്യാമ്പ്. പഞ്ചായത്ത് ജനകീയാസൂത്രണം 2019-20 ൽ ഉൾപ്പെടുത്തിയ പദ്ധതിയാണ് ഇതരസംസ്ഥാന തൊഴിലാളികളുടെ ആരോഗ്യ സംരക്ഷണം. ഒരു ലക്ഷം രൂപയാണ് പദ്ധതിക്കായി നീക്കിവച്ചിരിക്കുന്നത്. മൂന്ന് ഘട്ടമായാണ് മെഡിക്കൽ ക്യാമ്പ് നടത്തുന്നത്. ആദ്യഘട്ടക്യാമ്പിൽ 150 ഓളം ഇതരസംസ്ഥാന തൊഴിലാളികൾ പങ്കെടുത്തു. അന്തിക്കാട് കാർത്തിക ഓഡിറ്റോറിയത്തിൽ പഞ്ചായത്ത് പ്രസിഡണ്ട് എം വി ശ്രീവത്സൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബാബു അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ ഷാജു മാളിയേക്കൽ, റീന ഗോപി, സിഎച്ച്‌സി സൂപ്രണ്ട് ഡോ. വി വി ഷിജിന എന്നിവർ സംസാരിച്ചു.

date